EPL 2022 European Football Foot Ball Top News transfer news

മൈഖൈലോ മുദ്രിക്കിന് പകരം റഫീഞ്ഞയേ കൊണ്ടുവരാന്‍ ആഴ്സണല്‍

January 15, 2023

മൈഖൈലോ മുദ്രിക്കിന് പകരം റഫീഞ്ഞയേ കൊണ്ടുവരാന്‍ ആഴ്സണല്‍

മൈഖെയ്‌ലോ മുദ്രിക്കിന്റെ സൈനിംഗ് നഷ്‌ടമായതിനെത്തുടർന്ന് ആഴ്‌സണൽ ബാഴ്‌സലോണ ഫോര്‍വേഡ്  റഫിഞ്ഞയില്‍   താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.മുദ്രിക്കിന്‍റെ ഒപ്പ് നേടുന്നതിന് വേണ്ടി ഷക്തർ ഡൊണെറ്റ്‌സ്‌കുമായി ഗണ്ണേഴ്‌സ് ആഴ്ചകളോളം ചര്‍ച്ച നടത്തി എങ്കിലും കപ്പിനും ചുണ്ടിനുമിടക്ക് വെച്ച്  ചെല്‍സി , താരത്തിനെ ആഴ്സണലിന്റെ കണ്മുന്നില്‍  വെച്ച്  റാഞ്ചി കൊണ്ടുപോയി.

Mykhaylo Mudryk celebrates scoring for Shakhtar Donetsk against Celtic on October 25, 2022

സ്‌പോർട് ഇറ്റാലിയ നല്‍കിയ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ ലീഡ്സ് താരവും നിലവിലെ ബാഴ്സയില്‍ ആദ്യ ഇലവനില്‍ ഇടം നേടാന്‍ ആവാതെ പാടുപ്പെടുന്ന ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞയേ ആഴ്സണല്‍ പിന്തുടരുന്നുണ്ട്.ബാഴ്സക്ക് വേണ്ടി  22 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും അഞ്ചു അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള നേട്ടം. ആഴ്‌സണൽ സ്‌പോർടിംഗ് ഡയറക്ടർ എഡു ഇതിനകം ബാഴ്‌സലോണയോട് അവരുടെ താൽപ്പര്യം അറിയിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Leave a comment