Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഇന്ന് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടം.!

January 13, 2023

author:

ഐ.എസ്.എല്ലിൽ ഇന്ന് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടം.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടത്തിനാണ് അരങ്ങുണരാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂരിനെയാകും നേരിടുക. ഈസ്റ്റ് ബംഗാളിൻ്റെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി ഈസ്റ്റ് ബംഗാൾ 9ആം സ്ഥാനത്തും, 13 മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്പൂർ വെറും 6 പോയിൻ്റുമായി 10ആം സ്ഥാനത്തുമാണ് ഉള്ളത്. കേവലം ഒരു വിജയം മാത്രമാണ് നിലവിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂരിന് ഇതുവരെ നേടുവാൻ ആയിട്ടുള്ളത്.

ടേബിളിൽ പിന്നിലാണെങ്കിൽ പോലും സീസണിലെ ടോപ് സ്കോറർ പട്ടികയിൽ ഈസ്റ്റ് ബംഗാളിൻ്റെ ക്ലെയ്റ്റൺ സിൽവയാണ് ഒന്നാം സ്ഥാനത്ത്. 8 ഗോളുകളാണ് താരത്തിൻ്റെ സമ്പാദ്യം. 5 വട്ടമാണ് ഇതുവരെ ഇരുടീമുകളും മുഖാമുഖം വന്നിട്ടുള്ളത്. അതിൽ കൂടുതൽ വിജയം ഈസ്റ്റ് ബംഗാളിനൊപ്പമാണ് (2). ജംഷഡ്പൂർ ഒരു മത്സരം വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയായി. എന്തായാലും ഇന്നത്തെ മത്സരത്തിൽ ആരാവും വിജയക്കൊടി പാറിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment