European Football Foot Ball Top News

സൂപ്പർ കപ്പിൽ ബാർസ ഇന്ന് കളത്തിൽ; എതിരാളികൾ റയൽ ബെറ്റിസ്.!

January 12, 2023

author:

സൂപ്പർ കപ്പിൽ ബാർസ ഇന്ന് കളത്തിൽ; എതിരാളികൾ റയൽ ബെറ്റിസ്.!

സ്പാനിഷ് സൂപ്പർ കപ്പ് ടൂർണമെൻ്റിൽ മുൻ ചാമ്പ്യന്മാരായ എഫ്സി ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന സെമിഫൈനൽ പോരാട്ടത്തിൽ റയൽ ബെറ്റിസിനെയാകും സാവിയും സംഘവും നേരിടുക. സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈയൊരു മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നേരിടും. സർവ സന്നാഹവുമായാണ് ബാർസ സൗദിയിലേക്ക് എത്തിയിട്ടുള്ളത്. എന്ത് വിധേനയും വിജയിക്കണമെന്ന ലക്ഷ്യമുള്ളത് കൊണ്ടുതന്നെ മികച്ച ടീമിനെ തന്നെ സാവി ആദ്യ ഇലവനിൽ ഇറക്കും.

ഏറ്റവും ഒടുവിൽ നടന്ന ലീഗ് മത്സരത്തിൽ അത്ലറ്റിക്കോയെ അവരുടെ മൈതാനത്ത് വെച്ച് കീഴടക്കിയതിൻ്റെ ആത്മവിശ്വാസം ബാർസയുടെ ഇന്നത്തെ മത്സരത്തിലും പ്രതിഫലിച്ചേക്കാം. റയൽ ബെറ്റിസ് അത്ര മോശം ടീമൊന്നുമല്ല. ലാ ലിഗായിൽ നിലവിൽ ടേബിളിൽ 4ആം സ്ഥാനത്താണ് അവരുള്ളത്. അതുകൊണ്ടുതന്നെ ബാർസയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ അവർക്ക് കഴിഞ്ഞേക്കും. എന്തായാലും ആരാകും റയലുമായി ഫൈനലിൽ കൊമ്പുകോർക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment