European Football Foot Ball Top News

മടങ്ങി വരവിൽ ഗോളുമായി മെസ്സി മിന്നി; പി.എസ്.ജിയ്‌ക്ക് വിജയം.!

January 12, 2023

author:

മടങ്ങി വരവിൽ ഗോളുമായി മെസ്സി മിന്നി; പി.എസ്.ജിയ്‌ക്ക് വിജയം.!

ലീഗ് വണ്ണിലെ 18ആം റൗണ്ട് പോരാട്ടത്തിൽ ആങ്കേഴ്സിനെതിരെ വമ്പന്മാരായ പി.എസ്.ജിയ്‌ക്ക് വിജയം. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പാരീസ് വിജയം സ്വന്തമാക്കിയത്. ലോകകപ്പിന് ശേഷം ക്ലബിന് വേണ്ടി ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയ ലയണൽ മെസ്സി ഗോളുമായി തിളങ്ങി. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ 5ആം മിനിറ്റിൽ എക്കിറ്റിക്കെയാണ് ആദ്യ ഗോൾ നേടിയത്. ഈയൊരു ഗോളിൻ്റെ മാത്രം ലീഡിൽ ആദ്യ പകുതി അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതിയുടെ 72ആം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. ഈ രണ്ട് ഗോളുകൾക്കും പങ്കാളിയായത് വിങ് ബാക്ക് താരം നോർഡി മുകിയേല ആയിരുന്നു. എന്തായാലും മടങ്ങിവരവ് ഗോളുമായി ആഘോഷിക്കാൻ മെസ്സിക്ക് സാധിച്ചു. ഈയൊരു വിജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 47 പോയിൻ്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം അത്രയും മത്സരങ്ങളിൽ നിന്നും കേവലം 9 പോയിൻ്റ് മാത്രമായി ആങ്കേഴ്സ് അവസാന സ്ഥാനത്ത് ആണ് ഉള്ളത്.

Leave a comment