EPL 2022 European Football Foot Ball Top News transfer news

റേസ് ജെയിംസിന് വേണ്ടി ഒരു ബാക്ക് അപ്പ്‌ ഓപ്ഷന്‍ , ലിസ്ബണ്‍ താരത്തിനെ ടീമിലെതിക്കാന്‍ ഒരുങ്ങി ചെല്‍സി

January 10, 2023

റേസ് ജെയിംസിന് വേണ്ടി ഒരു ബാക്ക് അപ്പ്‌ ഓപ്ഷന്‍ , ലിസ്ബണ്‍ താരത്തിനെ ടീമിലെതിക്കാന്‍ ഒരുങ്ങി ചെല്‍സി

സ്പോർട്ടിംഗ് ലിസ്ബൺ ഡിഫൻഡർ പെഡ്രോ പോറോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തില്‍ ആണ് ചെല്‍സി.റീസ് ജെയിംസിന്‍റെ അഭാവത്തില്‍ സീസാർ അസ്പിലിക്യൂറ്റ ചെല്‍സിക്ക് വേണ്ടി വിങ്ങ് ബാക്ക് റോള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് 33 വയസ്സായി.ഒരു ബാക്ക് അപ്പ്‌ ഓപ്ഷന്‍ പരിഗണിക്കാന്‍ ചെല്‍സിക്ക് സമയം ആയിരിക്കുന്നു.

Chelsea aiming to hijack Spurs bid for Porro?

കഴിഞ്ഞ മത്സരത്തില്‍ സിറ്റിക്കെതിരെ ആസ്പിലിക്യൂറ്റയ്ക്ക് പകരം പോട്ടര്‍ ട്രെവോ ചലോബയെ ആണ് റൈറ്റ് വിങ്ങ്  ബാക്കായി കളിപ്പിച്ചത്.വിങ്ങ് ബാക്ക് താരങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ചെല്‍സി പ്രമുഖ താരങ്ങളായ ഡെൻസൽ ഡംഫ്രീസ്, സെൽറ്റിക്കിന്റെ ജോസിപ് ജുറനോവിച്ച് എന്നിവരുൾപ്പെടെ പല താരങ്ങളെയും വിഷ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സ്പാനിഷ് വിങ്ങ് ബാക്ക് പെഡ്രോ പോറോയേ ടീമിലേക്ക് എടുക്കാന്‍ ചെല്‍സി കാര്യമായി പരിഗണിക്കുന്നുണ്ട്.ഈ സീസണില്‍ ലിസ്ബണ് വേണ്ടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു.ചെല്‍സിയുടെ ചിരവൈരികള്‍ ആയ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും താരത്തിന്‍റെ എജന്റുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a comment