EPL 2022 European Football Foot Ball Top News transfer news

ജോവോ ഫെലിക്‌സിനെ ലോണിൽ സൈൻ ചെയ്യാൻ ചെൽസി

January 10, 2023

ജോവോ ഫെലിക്‌സിനെ ലോണിൽ സൈൻ ചെയ്യാൻ ചെൽസി

അത്‌ലറ്റിക്കോ മാഡ്രിഡ് ഫോര്‍വേഡ്  ജോവോ ഫെലിക്‌സിനെ ലോണിൽ സൈൻ ചെയ്യാൻ ചെൽസി വാക്കാലുള്ള കരാറിൽ എത്തിയതായി റിപ്പോർട്ട്.പോർച്ചുഗൽ ഇന്റർനാഷണൽ താരത്തിന്‍റെ മാനേജർ ഡീഗോ സിമിയോണുമായുള്ള ബന്ധം വളരെ  വഴളായി പോയിരുന്നു. കൂടാതെ യൂറോപ്പ ലീഗ് യോഗ്യത പോലും നേടാന്‍ ആവാതെ പോയ അത്ലറ്റിക്കോ പല സൂപ്പര്‍ താരങ്ങളെയും പുറത്താക്കാന്‍ ഒരുങ്ങുകയാണ്.

Atletico Madrid's Joao Felix pictured on August 15, 2022

അത്‌ലറ്റിക്കോയുമായുള്ള പോര്‍ച്ചുഗീസ് താരത്തിന്‍റെ കരാര്‍ 2025-26 വരെ തുടരും.ആഴ്‌സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഫെലിക്‌സിനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത്‌ലറ്റിക്കോയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവരെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല.എന്നിരുന്നാലും, ഈ മാസം ഫെലിക്‌സിനെ ലോണിൽ ഒപ്പിടാൻ ചെൽസി വാക്കാൽ സമ്മതിച്ചുവെന്നും അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ബ്ലൂസ് 11 മില്യൺ യൂറോ നല്‍കുമെന്നും  പ്രമുഖ കായിക മാധ്യമമായ അത്ലട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതുവരെ ഔദ്യോഗികമായി ഒന്നും ഒപ്പുവെച്ചിട്ടില്ലെന്നും എന്നാൽ ചെൽസിയുടെ കായിക പദ്ധതി ഫെലിക്സിന് ഇഷ്ട്ടപ്പെട്ടതിനാല്‍ എത്രയും പെട്ടെന്ന് ഒരു  ഡീല്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തില്‍ ആണ് താരം.

 

 

Leave a comment