EPL 2022 European Football Foot Ball Top News transfer news

ഹോഫെൻഹൈം ഫോർവേഡിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ലീഡ്സ് യുണൈറ്റഡ്

January 10, 2023

ഹോഫെൻഹൈം ഫോർവേഡിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ലീഡ്സ് യുണൈറ്റഡ്

35.3 മില്യൺ പൗണ്ട് ഡീലിൽ ഹോഫെൻഹൈം ഫോർവേഡ് ജോർജിനിയോ റട്ടറിനെ സൈൻ ചെയ്യുന്നതിന്‍റെ വക്കില്‍ ലീഡ്സ് യുണൈറ്റഡ്.20 വയസുകാരന്റെ വരവ് ക്ലബ്   റോഡ്രിഗോയ്ക്ക് നൽകിയ ട്രാൻസ്ഫർ റെക്കോർഡ് തുകയായ 27 മില്യൺ പൗണ്ടിനെ മറികടന്നാണ്.അടുത്ത 48 മണിക്കൂറിനുള്ളിൽ റട്ടറിന് എല്ലാൻഡ് റോഡിൽ ഒരു മെഡിക്കൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റട്ടറുടെ വരവ് ലീഡ്സില്‍ കാണികളെ ഏറെ ആവേശത്തില്‍ ആഴ്ത്തിയിട്ടുണ്ട്.പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ചതിനു ശേഷമുള്ള ആദ്യ സീസണില്‍ മാത്രമേ ലീഡ്സ് മികച്ച പ്രകടനം പുറത്തെടുതുള്ളു.കഴിഞ്ഞ സീസണിലും ഈ സീസണിലും ലീഡ്സിന്‍റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആണ്.അതിനാല്‍ ഈ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍  പല പുതിയ സൈനിങ്ങുകളും പൂര്‍ത്തിയാക്കി ടീമിനെ ശക്തിപ്പെടുത്താന്‍  ലീഡ്സ്   ആഗ്രഹിക്കുന്നുണ്ട്.റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് ഓസ്ട്രിയൻ ഡിഫൻഡർ മാക്സ് വോബറിനെ 11 മില്യൺ യൂറോക്ക് ലീഡ്സ് സൈനിങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.അവരുടെ ഈ വിന്‍ഡോയിലെ രണ്ടാമത്തെ സൈനിങ്ങ് ആണ്      ജോർജിനിയോ റട്ടര്‍.

Leave a comment