European Football Foot Ball Top News

എഫ്.എ കപ്പ്: ആഴ്സനൽ ഇന്ന് കളത്തിൽ; എതിരാളികൾ ഓക്‌സ്ഫോർഡ് യുണൈറ്റഡ്.!

January 8, 2023

author:

എഫ്.എ കപ്പ്: ആഴ്സനൽ ഇന്ന് കളത്തിൽ; എതിരാളികൾ ഓക്‌സ്ഫോർഡ് യുണൈറ്റഡ്.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ ആഴ്സനൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ ഓക്‌സ്ഫോർഡ് യുണൈറ്റഡിനെയാണ് അർട്ടേറ്റയും സംഘവും നേരിടുക. ഓക്സ്ഫോർഡിൻ്റെ തട്ടകമായ കാസം സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. താരതമ്യേന ദുർബലരായ എതിരാളികൾ ആയതുകൊണ്ട് തന്നെ ഒഡേഗാർഡ്, മാർട്ടിനെല്ലി, ഷാക്ക, സാലിബ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾക്ക് ഒക്കെ അർട്ടേറ്റ ഇന്ന് വിശ്രമം നൽകിയേക്കും.

പരിക്കേറ്റ് ദീർഘ നാളുകളായി പുറത്തായിരുന്ന ആഴ്സനലിൻ്റെ ഇംഗ്ലീഷ് താരം സ്മിത്ത് റോവ് ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. അവസാനം നടന്ന പ്രീമിയർ ലീഗിലെ മത്സരത്തിൽ ന്യൂകാസിലിനോട് സമനില വഴങ്ങേണ്ടി വന്നതിൻ്റെ ഷീണത്തിലാണ് ഗണ്ണേഴ്സ് ഉള്ളത്. എന്തായാലും ഓക്സ്ഫോർഡ് യുണൈറ്റഡിനെ പോലുള്ള ചെറിയ ടീമിനെതിരെ ഉള്ള പോരാട്ടത്തിൽ ഗണ്ണേഴ്സ് എത്ര വലിയ വിജയമാകും സ്വന്തമാക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment