European Football Foot Ball Top News

എഫ്.എ കപ്പിൽ വീണ്ടും മാഞ്ചസ്റ്റർ സിറ്റി-ചെൽസി പോരാട്ടം.!

January 8, 2023

author:

എഫ്.എ കപ്പിൽ വീണ്ടും മാഞ്ചസ്റ്റർ സിറ്റി-ചെൽസി പോരാട്ടം.!

3 ദിവസം മുമ്പാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഒന്ന് ഏറ്റുമുട്ടിയത്. ഇപ്പോഴിതാ എഫ്.എ കപ്പിൽ വീണ്ടും അതിൻ്റെ തനിയാവർത്തനമാണ് കാണുവാൻ പോകുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 10 മണിക്ക് കിക്കോഫ് ആകുന്ന മത്സരത്തിൽ സിറ്റിയും ചെൽസിയും തമ്മിൽ വീണ്ടും കൊമ്പുകോർക്കുകയാണ്. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക.

പ്രീമിയർ ലീഗിൽ ഇരുവരും ചെൽസിയുടെ മൈതാനത്ത് വെച്ച് കണ്ടുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി ആയിരുന്നു വിജയം സ്വന്തമാക്കിയത്. അതിൻ്റെ കണക്ക് തീർക്കുവാൻ ഉറച്ചാകും ഇന്ന് ചെൽസി കളത്തിലിറങ്ങുക. ഹാലണ്ട്, ഡിബ്രുയ്ൻ, റോഡ്രി തുടങ്ങിയ പ്രധാന താരങ്ങൾക്ക് ഒരുപക്ഷേ പെപ്പ് ഗ്വാർഡിയോള ഇന്ന് വിശ്രമം നൽകിയേക്കും. മറുവശത്ത് പരിക്കാണ് ചെൽസിയെ അലട്ടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ പുലിസിച്ച്, സ്റ്റെർലിങ് തുടങ്ങിയ താരങ്ങൾ പരിക്കേറ്റ് മത്സരത്തിൽ നിന്നും പുറത്തായിരുന്നു. ഇവരെ കൂടാതെ റീസ് ജയിംസ്, മേസൺ മൗണ്ട്, ലോഫ്ടസ് ചീക്, ചിൽവെൽ, എഡ്വേർഡ് മെൻ്റി, എൻഗാളോ കാൻ്റെ, വെസ്ലി ഫൊഫാന തുടങ്ങിയവരാൽ നീളുന്നതാണ് ചെൽസിയിൽ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റ്.

എന്തായാലും വെറും 3 ദിവസത്തിൻ്റെ ഇടവേളയിൽ ഇരുടീമുകളും വീണ്ടും മുഖാമുഖം വരുമ്പോൾ ആരാകും വിജയക്കൊടി പാറിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment