European Football Foot Ball Top News

ലാ ലിഗായിൽ ഇന്ന് തീപാറും; ബാർസ അത്ലറ്റിക്കോയുമായി കൊമ്പുകോർക്കും.!

January 8, 2023

author:

ലാ ലിഗായിൽ ഇന്ന് തീപാറും; ബാർസ അത്ലറ്റിക്കോയുമായി കൊമ്പുകോർക്കും.!

ലാ ലിഗായിൽ ഇന്നൊരു ഗ്ലാമർ പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ടേബിൾ ടോപ്പേഴ്സ് ആയ എഫ്സി ബാർസലോണ, കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്ലറ്റിക്കോയുടെ തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. സസ്പെൻഷനിൽ ആയതിനാൽ സൂപ്പർതാരം റോബർട്ട് ലെവണ്ടോസ്കി ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല.

പകരം മെംഫിസ് ഡിപെയോ അൻസു ഫാറ്റിയോ ആകും ഒരുപക്ഷേ ആദ്യ ഇലവനിൽ ഇറങ്ങുക. ബാക്കി പ്രധാന താരങ്ങൾ എല്ലാവരും ഇന്നത്തെ മത്സരത്തിൽ ബാർസയ്‌ക്ക് ലഭ്യമാണ്. മറുവശത്ത് അത്ലറ്റിക്കോയ്‌ക്ക് വലിയ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ലഭ്യമാണെന്ന് ആണ് അറിയുവാൻ കഴിയുന്നത്. നിലവിൽ 15 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി ബാർസ ഒന്നാംസ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ രണ്ടാമതുള്ള റയലുമായുള്ള പോയിൻ്റ് വ്യത്യാസം 3 ആക്കി ഉയർത്താൻ ബാർസയ്‌ക്ക് സാധിക്കും.

അതേസമയം, 15 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുള്ള അത്ലറ്റിക്കോ 4ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് കയറുവാൻ അവർക്ക് സാധിക്കും.

Leave a comment