European Football Foot Ball Top News

കെയ്ൻ്റെ ഏക ഗോളിൽ പോർട്സ്മോത്തിനെ കീഴടക്കി ടോട്ടനം.!

January 8, 2023

author:

കെയ്ൻ്റെ ഏക ഗോളിൽ പോർട്സ്മോത്തിനെ കീഴടക്കി ടോട്ടനം.!

എഫ്.എ കപ്പിലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പോർട്സ്മോത്തിനെയാണ് സ്പർസ് പരാജയപ്പെടുത്തിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയിലാണ് മത്സരത്തിലെ ഗോൾ പിറക്കുന്നത്. സെസോഗ്നോണുമായി കെയ്ൻ നടത്തിയ മുന്നേറ്റത്തിനൊടുവിൽ സെസോഗ്നോണിൻ്റെ പാസിൽ നിന്നുതന്നെ കെയ്ൻ വല കുലുക്കുകയായിരുന്നു. ശേഷിച്ച സമയം ഒട്ടനവധി അവസരങ്ങൾ ടോട്ടനം സൃഷ്ടിച്ചെങ്കിലും ഓൺ ടാർഗറ്റിലേക്ക് അടിച്ചത് കെയ്ൻ്റെ ഗോൾ ഷോട്ട് മാത്രമായിരുന്നു.

ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർട്സ്മോത്തിനോട് അൻ്റോണിയോ കോൻ്റെയും സംഘവും കഷ്ടിച്ച് ആണ് ജയിച്ചു കയറിയത്. താരതമ്യേന ദുർബലരായ ടീം ആയിരുന്നിട്ടും സ്പർസിനു മുന്നിൽ പൊരുതി നിന്ന പോർട്സ്മോത്തിൻ്റെ പ്രകടനം കയ്യടി അർഹിക്കുന്നതായിരുന്നു.

Leave a comment