European Football Foot Ball Top News

എഫ്.എ കപ്പിൽ നിലവിലെ ജേതാക്കളായ ലിവർപൂൾ ഇന്ന് വോൾവ്സിനെ നേരിടും!

January 7, 2023

author:

എഫ്.എ കപ്പിൽ നിലവിലെ ജേതാക്കളായ ലിവർപൂൾ ഇന്ന് വോൾവ്സിനെ നേരിടും!

എഫ്.എ കപ്പിൽ മൂന്നാം റൗണ്ട് പോരാട്ടത്തിനായി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് സ്വന്തം തട്ടകമായ ആൻഫീൽഡിൽ വെച്ച് കിക്കോഫ് ആകുന്ന മത്സരത്തിൽ വോൾവ്സിനെയാകും ക്ലോപ്പിൻ്റെ ശിഷ്യന്മാർ നേരിടുക. പരിക്കേറ്റ വാൻഡെയ്ക്ക് ഈയൊരു മത്സരത്തിൽ ഉണ്ടാകില്ല. താരത്തിന് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് അറിയുവാൻ കഴിയുന്നത്. അതേസമയം പുതിയ സൈനിംഗ് ആയ ഡച്ച് താരം കോഡി ഗാക്പോ ഇന്ന് ലിവർപൂളിനായി ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും.

കഴിഞ്ഞ വർഷത്തെ എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നുകൊണ്ടാണ് ലിവർപൂൾ തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കിയത്. ഇത്തവണയും അതേ മുന്നേറ്റം തന്നെയാണ് ക്ലോപ്പിൻ്റെ ലക്ഷ്യം. ദുർബലർ ആണെങ്കിൽ പോലും വോൾവ്സിനെ അത്ര വില കുറച്ചു കാണുവാൻ കഴിയില്ല. പല വമ്പൻ ടീമുകളെയും വീഴ്ത്തിയ ചരിത്രം അവർക്ക് അവകാശപ്പെടാനുണ്ട്. എന്തായാലും കിരീടം നിലനിർത്തണം എന്ന ലക്ഷ്യത്തോടെ ലിവർപൂൾ ഇന്ന് വോൾവ്സിനെ നേരിടാൻ ഇറങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment