European Football Foot Ball Top News

വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്.!

January 7, 2023

author:

വിയ്യാറയലിനെ അവരുടെ തട്ടകത്തിൽ നേരിടാൻ ഒരുങ്ങി റയൽ മാഡ്രിഡ്.!

ലാ ലിഗയിൽ ഇന്ന് അരങ്ങുണരുവാൻ പോകുന്നത് ഒരു കിടിലൻ പോരാട്ടത്തിനാണ്. ഇന്ത്യൻ സമയം രാത്രി 8.45ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്, വിയ്യാറയലിനെ നേരിടും. വിയ്യാറയലിൻ്റെ തട്ടകമായ എൽ മാഡ്രിഗലിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 15 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ. ഒന്നാമതുള്ള ബാർസയ്ക്കും അത്രതന്നെ പോയിൻ്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം അവർക്ക് അനുകൂലമായി. ഇന്നൊരു സമനിലയോ വിജയമോ നേടിയാൽ റയലിന് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ കഴിയും.

അതേസമയം 15 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റുമായി വിയ്യാറയൽ 7ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് റയലിനെ കീഴടക്കാൻ കഴിഞ്ഞാൽ രണ്ടോ മൂന്നോ സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ അവർക്കും കഴിഞ്ഞേക്കും. പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ഉണ്ടായേക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ബെൻസീമ, വിനീഷ്യസ് എന്നിവർക്കൊപ്പം വൽവെർദെയാകും റയലിൻ്റെ മുന്നേറ്റനിരയിൽ ഇറങ്ങുക. മറുവശത്ത് സ്പാനിഷ് താരം ജെറാർഡ് മൊറീനോയാണ് വിയ്യാറയലിൻ്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുക. എന്തായാലും ഒരു കിടിലൻ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment