Foot Ball ISL Top News

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ഒഡീഷ ഇന്ന് ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

January 7, 2023

author:

ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ഒഡീഷ ഇന്ന് ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയപാതയിൽ തിരിച്ചെത്തണം എന്ന ലക്ഷ്യവുമായി ഒഡീഷ എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് മൗറീഷ്യോയും സംഘവും നേരിടാൻ പോകുന്നത്. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു നടക്കുക. അവസാനം കളിച്ച 4 മത്സരങ്ങളിലും ഒഡീഷ വിജയം കണ്ടിട്ടില്ല. 3 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒന്ന് സമനിലയായി. അതുകൊണ്ടുതന്നെ ഏത് വിധേനയും വിജയവഴിയിൽ തിരിച്ചെത്തുക എന്നതാവും ആതിഥേയരുടെ ലക്ഷ്യം.

അതേസമയം ഈസ്റ്റ് ബംഗാൾ അവസാന മത്സരത്തിൽ ബംഗളുരുവിനെ കീഴടക്കിക്കൊണ്ടാണ് വരുന്നത്. അതിൻ്റെ ആത്മവിശ്വാസം അവരിൽ ഇന്ന് പ്രകടമായേക്കാം.

5 തവണയാണ് ഇരുടീമുകളും തമ്മിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 4 മത്സരങ്ങളിലും വിജയം ഒഡീഷക്കൊപ്പമായിരുന്നു. ഒന്നിൽ മാത്രമാണ് ഈസ്റ്റ് ബംഗാളിന് വിജയിക്കാൻ കഴിഞ്ഞത്. നിലവിൽ 12 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റ് നേടിയ ഒഡീഷ ടേബിളിൽ ആറാം സ്ഥാനത്താണ് ഉള്ളത്. ഒരു മത്സരം കുറച്ച് കളിച്ചിട്ടുള്ള ഈസ്റ്റ് ബംഗാൾ 12 പോയിൻ്റുമായി 9ആം സ്ഥാനത്താണ്. എന്തായാലും ആരാകും ഇന്ന് കലിംഗ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment