Foot Ball ISL Top News

പ്ലേയ് മോഹവുമായി ചെന്നൈയിൻ; എതിരാളികൾ ജംഷഡ്പൂർ.!

January 7, 2023

author:

പ്ലേയ് മോഹവുമായി ചെന്നൈയിൻ; എതിരാളികൾ ജംഷഡ്പൂർ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ആറിലേക്ക് കടക്കുക എന്ന ലക്ഷ്യവുമായി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകുന്നേരം 5.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയാകും ചെന്നൈ മച്ചാൻസ് നേരിടുക. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. സ്ഥിരതയുള്ളൊരു പ്രകടനം കാഴ്ചവെക്കാൻ ചെന്നൈയിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു മത്സരം വിജയിച്ചാൽ അടുത്ത മത്സരം തോൽക്കും എന്ന അവസ്ഥയാണ് അവരുടേത്.

ആദ്യ ആറ് സ്ഥാനങ്ങളിൽ ഉള്ളവരാകും പ്ലേഓഫിലേക്ക് യോഗ്യത നേടുക എന്ന സാഹചര്യം നിലനിൽക്കെ വിജയം മാത്രം ലക്ഷ്യം വെച്ചൊരു പോരാട്ടത്തിനാകും ചെന്നൈയിൻ കളത്തിലിറങ്ങുക. മറുവശത്ത് കഴിഞ്ഞ സീസണിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂരിന് ഇത്തവണ കേവലം ഒരു മത്സരം മാത്രമാണ് ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിദാരുണമായ അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്. നിലവിൽ 11 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റുമായി ചെന്നൈയിൻ 7ആം സ്ഥാനത്തും, 12 മത്സരങ്ങളിൽ നിന്നും കേവലം 5 പോയിൻ്റുമായി ജംഷഡ്പൂർ 10ആം സ്ഥാനത്തുമാണ് ഉള്ളത്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment