Foot Ball ISL Top News

വിജയവഴിയിൽ തിരിച്ചെത്താൻ ബംഗളുരു; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

January 6, 2023

author:

വിജയവഴിയിൽ തിരിച്ചെത്താൻ ബംഗളുരു; എതിരാളികൾ നോർത്ത് ഈസ്റ്റ്.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പോയിൻ്റ് ടേബിളിലെ താഴേത്തട്ടുകാരുടെ പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ബംഗളുരു എഫ്സിയും തമ്മിൽ മാറ്റുരയ്ക്കും. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 12 മത്സരങ്ങളിൽ നിന്നും കേവലം 10 പോയിൻ്റ് മാത്രമായി 9ആം സ്ഥാനത്താണ് ബംഗളുരുവുള്ളത്. ഇന്ന് വിജയിച്ചാൽ ഒരുസ്ഥാനം മെച്ചപ്പെടുത്താൻ അവർക്ക് കഴിയും.

മറുവശത്ത്, 12ൽ 11ഉം പരാജയപ്പെട്ടുകൊണ്ട് ടേബിളിൽ അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഇന്ന് വിജയിച്ചാൽ ജംഷഡ്പൂരിനെ മറികടന്ന് 10ആം സ്ഥാനത്തേക്ക് കയറാൻ അവർക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഇരുടീമുകൾക്കും വിജയത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും തന്നെയില്ലെന്ന് സാരം. എന്തായാലും താഴേത്തട്ടിൽ നിന്നും കരകയറണം എന്ന സ്വപ്നവുമായി നോർത്ത് ഈസ്റ്റും, ബംഗളുരുവും കൊമ്പുകോർക്കുമ്പോൾ ഒരു മികച്ച മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment