അഴിച്ചു വെച്ച ബൂട്ട് പൊടിതട്ടിയെടുക്കാന്‍ ഒരുങ്ങി പിക്വെ
ജെറാർഡ് പിക്വെ തന്റെ വിരമിക്കൽ പുനഃപരിശോധിക്കുന്നതായും അദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള എഫ്സി അൻഡോറ ക്ലബ്ബിനൊപ്പം ഫുട്ബോളിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.35-കാരൻ രണ്ട് മാസം മുമ്പ് വിരമിച്ചു, ബാഴ്സലോണ വിട്ടതിന് ശേഷം താൻ ഒരിക്കലും മറ്റൊരു ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ചു, എന്നിരുന്നാലും ആ തീരുമാനത്തിൽ നിന്ന് അദ്ദേഹം യു-ടേൺ എടുക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.
സ്പാനിഷ് താരം തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന് തടസ്സമായി പല കാര്യങ്ങളും നില്‍ക്കുന്നുണ്ട്.തന്റെ അവസാന മത്സരത്തിൽ അദ്ദേഹത്തിന് ലഭിച്ച ചുവപ്പ് കാർഡ്, സാമ്പത്തിക പരിമിതികള്‍ എന്നിങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തിന് തരണം ചെയ്യേണ്ടി വരും.റിപ്പോർട്ട് അനുസരിച്ച്, വിലക്ക് കാലഹരണപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന് ലാലിഗ തീരുമാനിക്കും.കൂടാതെ നിലവിലെ ക്ലബിന്റെ നിലവിലെ ശമ്പള പരിധി കളിക്കാരനെ ‘മിനിമം വേതനത്തിന്’ പോലും ഒപ്പിടാൻ സാധ്യമല്ല.അത് നടത്തി എടുക്കണം എങ്കില്‍ കഴിഞ്ഞ സമ്മറില്‍ ബാഴ്സലോണ കാണിച്ചത് പോലെ പല സാമ്പത്തിക ലേവറുകളും പിക്വേക്ക് സജീവമാക്കേണ്ടി വരും.