European Football Foot Ball Top News transfer news

ഇനിഗോ മാർട്ടിനെസ് – ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ , സാധ്യത വര്‍ധിക്കുന്നു

January 6, 2023

ഇനിഗോ മാർട്ടിനെസ് – ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ , സാധ്യത വര്‍ധിക്കുന്നു

അത്‌ലറ്റിക് ബിൽബാവോ ഡിഫൻഡർ ഇനിഗോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബാഴ്സലോണ.2018 ൽ ബാസ്‌ക് ക്ലബ് ആയ അത്‌ലറ്റിക് ബിൽബാവോയിലേക്ക് മാറുന്നതിന് മുമ്പ് സെന്റർ ബാക്ക് റയൽ സോസിഡാഡിനായി 239 മത്സരങ്ങൾ കളിച്ച് പേര് നേടിയിരുന്നു.അഞ്ച് വർഷത്തിനിടെ, മാർട്ടിനെസ് 169 മത്സരങ്ങള്‍ ബിലിബാവോക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ചുരുങ്ങിയ കാലത്തിനിടെ തന്നെ അത്‌ലറ്റിക് ബിൽബാവോ ചരിത്രത്തില്‍ തന്നെ വളരെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു താരമായി അദ്ദേഹം വളര്‍ന്നു.

Barcelona manager Xavi pictured in September 2022

താരത്തിനെ ഒരു വര്‍ഷത്തില്‍ ഏറെയായി സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നുണ്ട്. പിക്വെ പോയത് മൂലം ഉള്ള വിടവില്‍ ഒരു വെറ്ററന്‍ പ്രതിരോധ താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബ് മാനെജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്.താരത്തിന്‍റെ കോണ്ട്രാക്റ്റ് കാലാവധി തീരുന്നതിനാല്‍ ഒരു ഫ്രീ എജന്റ്റ് ആയി തന്നെ ആയിരിക്കും അദ്ദേഹം ബാഴ്സയിലേക്ക് വരുന്നത്.

Leave a comment