European Football Foot Ball Top News

ഫ്രഞ്ച് കപ്പിൽ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങും.!

January 6, 2023

author:

ഫ്രഞ്ച് കപ്പിൽ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങും.!

കോപ്പ ഡി ഫ്രാൻസ് അഥവാ ഫ്രഞ്ച് കപ്പിൽ വമ്പന്മാരായ പി.എസ്.ജി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ 3ആം ഡിവിഷൻ ക്ലബായ ചാറ്റൊറോക്സിനെയാണ് പാരീസിയൻസ് നേരിടുക. ചാറ്റോറോക്സിൻ്റെ തട്ടകമായ സ്റ്റേഡ് ഗാസ്റ്റൺ പെറ്റിട്ടിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സി പി.എസ്.ജിക്കൊപ്പം ട്രെയിനിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. മെസ്സിയെ കൂടാതെ പ്രധാന താരങ്ങളായ നെയ്മർ, എമ്പാപ്പെ, വെറാറ്റി, ഹക്കിമി, ഡോണറുമ്മ, തുടങ്ങിയവർക്കും ഈയൊരു മത്സരത്തിൽ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്.

എന്നാൽ റാമോസ്, മാർക്ക്വീഞ്ഞോസ്, റുയിസ്, ഡാനിലോ തുടങ്ങിയ താരങ്ങളോക്കെ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകും. താരതമ്യേന ദുർബലരായ എതിരാളികൾ ആയതുകൊണ്ട് തന്നെ അനായാസം വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് ഗാൾട്ടിയറിൻ്റെയും സംഘത്തിൻ്റെയും വിശ്വാസം. റൗണ്ട് ഓഫ് 64 പോരാട്ടങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിൽ നിന്നും വിജയിക്കുന്നവർ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടും. എന്തായാലും  മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment