EPL 2022 European Football Foot Ball Top News transfer news

മാഞ്ചസ്റ്റർ സിറ്റി ചോദിക്കുന്ന തുക അന്യായം ; ബെർണാഡോ സിൽവയേ സൈന്‍ ചെയ്യാന്‍ ഉദ്ദേശം ഇല്ല എന്ന് വെളിപ്പെടുത്തി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട

January 6, 2023

മാഞ്ചസ്റ്റർ സിറ്റി ചോദിക്കുന്ന തുക അന്യായം ; ബെർണാഡോ സിൽവയേ സൈന്‍ ചെയ്യാന്‍ ഉദ്ദേശം ഇല്ല എന്ന് വെളിപ്പെടുത്തി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട

പ്ലേമേക്കർ ബെർണാഡോ സിൽവയെ സ്വന്തമാക്കുന്നതിന് വേണ്ടി സിറ്റി ചോദിക്കുന്ന ഭീമന്‍ തുക നല്‍കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.പോർച്ചുഗൽ ഇന്റർനാഷണൽ താരം ഇംഗ്ലണ്ടില്‍ നിന്ന് മാറി തന്‍റെ കരിയര്‍ സ്പെയിനിലേക്ക് പറിച്ചു നടണം എന്ന് ആഗ്രഹിച്ചിരുന്നു.എന്നാല്‍ സിറ്റി ചോദിച്ച തുക നല്‍കാന്‍ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നില്ല.

Manchester City's Bernardo Silva celebrates scoring their fifth goal before it is disallowed after a VAR review on February 15, 2022

സിറ്റിയുമായി പോര്‍ച്ചുഗീസ് താരത്തിന്‍റെ കരാര്‍ 2025 വേനൽക്കാലം വരെ നിലനിൽക്കും.അദ്ദേഹത്തിനെ വിട്ട് നല്‍കാന്‍ സിറ്റി മാനെജ്മെന്റ് ആവശ്യപ്പെടുന്നത് ഏകദേശം 80 മില്യണ്‍ യൂറോയാണ്.ഇത് തീര്‍ത്തും വളരെ ഓവര്‍ റേറ്റ് ചെയ്യപ്പെട്ട തുകയാണ് എന്നാണു ലപോര്‍ട്ട കരുതുന്നത്.നിലവില്‍ തന്‍റെ സീസണില്‍ മാത്രമാണ്  ശ്രദ്ധ പുലര്‍ത്തുന്നത് എന്നും പുതിയ സ്പോര്‍ട്ടിങ്ങ് പ്രോജക്ടില്‍ അങ്കം ആവാന്‍ താല്‍പര്യം ഇല്ല എന്നുമാണ് ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ സില്‍വ വെളിപ്പെടുത്തിയത്.32 വയസ്സ് ആവുമ്പോഴേക്കും ബെന്‍ഫിക്കയിലേക്ക് മടങ്ങി പോവുക  ആണ് തന്‍റെ ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.

 

Leave a comment