ലിവർപൂൾ കരാറില്‍ നിന്നും പുറത്തു കടക്കാന്‍ ഒരുങ്ങുന്ന ബ്രസീലിയന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ നീക്കം
ലിവർപൂൾ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ആലോചിക്കുന്നതായി റിപ്പോർട്ട്.സീസണിന്റെ അവസാനത്തിൽ ബ്രസീലിയൻ സ്ട്രൈക്കര്‍ ലിവര്‍പൂളിന്റെ കരാര്‍ കാലാവധിയില്‍ നിന്നും പുറത്തു കടക്കും.ഈ സീസണിന്റെ തുടക്കത്തിൽ കരാർ വിപുലീകരണത്തെക്കുറിച്ച് ലിവർപൂൾ 31 കാരനുമായി ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ പിഎസ്വിയില്‍ നിന്ന് കോഡി ഗക്ക്പോയുടെ സൈനിങ്ങ് പൂര്‍ത്തിയാക്കിയതോടെ ബ്രസീലിയന്‍ താരത്തിന് ഒരു പുതിയ കരാർ നൽകുമോ എന്നത് വ്യക്തമല്ല.

അതിനാല്‍ താരത്തിനെ സൗജന്യ ട്രാൻസ്ഫറിൽ ലിവർപൂൾ വിടാൻ ക്ലബ് അനുവദിച്ചേക്കും. സ്ട്രൈക്കര്‍ റോളില്‍ മാത്രമല്ലാതെ താരത്തിന്റെ പത്താം നമ്പറില്‍ കളിക്കാനുള്ള പാടവത്തെ ബാഴ്സലോണ മാനേജര്‍ സാവി വല്ലാതെ ആരാധിക്കുന്നു എന്ന് സ്പാനിഷ് പത്രമായ എൽ ചിറിൻഗുയിറ്റോയുടെ ജേണലിസ്റ്റ് ജോസ് അൽവാരസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഫിര്‍മീഞ്ഞോയുടെ വരവോടെ നിലവിലെ ഡച്ച് സ്ട്രൈക്കര്‍ ആയ മെംഫിസ് ഡിപേയേ പറഞ്ഞുവിടാന്‍ ആണ് ബാഴ്സലോണയുടെ ഉദ്ദേശം.