EPL 2022 European Football Foot Ball Top News transfer news

മൈഖൈലോ മുദ്രിക്ക് ട്രാന്‍സ്ഫര്‍ ; ചെല്‍സിയുടെ വെല്ലുവിളിയേ ഭയന്ന് ആഴ്സണല്‍

January 6, 2023

മൈഖൈലോ മുദ്രിക്ക് ട്രാന്‍സ്ഫര്‍ ; ചെല്‍സിയുടെ വെല്ലുവിളിയേ ഭയന്ന് ആഴ്സണല്‍

മൈഖൈലോ മുദ്രിക്കിനായുള്ള ആഴ്‌സണലിന്റെ രണ്ടാമത്തെ ബിഡ് ഷക്തർ ഡൊണെറ്റ്‌സ്‌ക് നിരസിക്കാനുള്ള സാധ്യത നിലവില്‍ വളരെ അധികം ആണ് എന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.താരത്തിന് വേണ്ടി ആഴ്സണല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷക്തറുമായി ചര്‍ച്ച നടത്തി വരുകയാണ്.അദ്ദേഹത്തിന് വേണ്ടി ലണ്ടന്‍ ക്ലബ് ആദ്യം നല്‍കിയ ഓഫര്‍ ഷക്തര്‍ നിരസിച്ചിരുന്നു.

Mikel Arteta launches ingenious ploy to achieve Arsenal striker signing  ahead of Man United

ഏകദേശം 52 മില്യൺ പൗണ്ട് വിലമതിക്കുന്ന ആദ്യത്തേ ഓഫര്‍ വന്നപ്പോള്‍ 88 മില്യൺ പൗണ്ട് ആണ് യുക്രെയിന്‍ താരത്തിന്‍റെ മൂല്യം എന്ന് ഷക്തര്‍ വെളിപ്പെടുത്തിയിരുന്നു.അതിനു ശേഷം കുറച്ചു കൊദൊഇ മെച്ചപ്പെട്ട ഒരോഫര്‍ നല്‍കി വീണ്ടും ആഴ്സണല്‍ രംഗത്ത് എത്തി.ഇത്തവണ അവര്‍ നല്‍കിയ ഓഫര്‍ 62 മില്യന്‍ യൂറോയുടെത് ആണ്.താരത്തിനെ സൈന്‍ ചെയ്യാന്‍ ചെല്‍സിയും ശ്രമം നടത്തുന്നതിനാല്‍ മെച്ചപ്പെട്ട ഓഫര്‍ ഷക്തര്‍ ബ്ലൂസില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.അതിനാല്‍ ആഴ്സണല്‍ നല്‍കിയ രണ്ടാം ഓഫര്‍ നിരസിക്കാന്‍ ആണ് ക്ലബ് മാനേജ്മെന്റിന്റെ തീരുമാനം.

Leave a comment