EPL 2022 European Football Foot Ball Top News transfer news

മൊണാക്കോ ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലിന്‍റെ സൈനിങ്ങ് ചെല്‍സി പൂര്‍ത്തിയാക്കി

January 6, 2023

മൊണാക്കോ ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലിന്‍റെ സൈനിങ്ങ് ചെല്‍സി പൂര്‍ത്തിയാക്കി

ലിഗ് 1 ടീമായ മൊണാക്കോയിൽ നിന്ന് ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലിന്‍റെ കൈമാറ്റം ചെൽസി പൂർത്തിയാക്കിയതായി പ്രീമിയർ ലീഗ് ക്ലബ് വ്യാഴാഴ്ച അറിയിച്ചു, ഫ്രഞ്ച് താരം ഏഴര വർഷത്തെ കരാറിൽ ആണ്  ഒപ്പുവച്ചിരിക്കുന്നത്.സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 35 മില്യൺ പൗണ്ടിന്റെ ഡീല്‍ ആണ് ഇരു ക്ലബുകളും നടത്തിയിട്ടുള്ളത് എന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫ്രാൻസിനായി രണ്ട് മത്സരങ്ങൾ കളിച്ചിട്ടുള്ള ബദിയാഷില്‍   2016-ൽ മൊണാക്കോയുടെ യൂത്ത് ടീമിൽ ചേർന്നു. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോ ടീമിന് വേണ്ടി യുവ താരം 24 ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.തിയാഗോ സിൽവ, കലിഡൗ കൗലിബാലി, ട്രെവോ ചലോബ, വെസ്‌ലി ഫൊഫാന എന്നിവര്‍ അടങ്ങുന്ന സെന്റര്‍ ബാക്ക് ലിസ്റ്റില്‍  ബദിയാഷിലിന്‍റെ വരവ് കൂടി ആയതോടെ ചെല്‍സിയുടെ  പ്രതിരോധ മേഘലയിലെ സ്ക്വാഡ് ഡെപ്ത്  മറ്റ് പ്രീമിയര്‍ ലീഗ് ടീമുകളെ ഭയപ്പെടുത്തുന്നുണ്ടാകും.

Leave a comment