European Football Foot Ball Top News transfer news

ബയേൺ മ്യൂണിക്ക് ഡാലി ബ്ലൈൻഡിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി

January 6, 2023

ബയേൺ മ്യൂണിക്ക് ഡാലി ബ്ലൈൻഡിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി

പരിക്കേറ്റ ലൂക്കാസ് ഹെർണാണ്ടസിനു പകരം വെറ്ററൻ ഡച്ച് ഡിഫൻഡർ ഡെയ്ലി ബ്ലൈൻഡിനെ വ്യാഴാഴ്ച ബയേൺ മ്യൂണിക്ക് ഒപ്പുവച്ചു.ആറുമാസം കരാർ ബാക്കിനിൽക്കെ, കഴിഞ്ഞയാഴ്ച അയാക്സ് വിട്ടയച്ച ശേഷം ബ്ലൈൻഡ് ഒരു സ്വതന്ത്ര ഏജന്റായിരുന്നു. മ്യൂണിക്കിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം താരം  നിലവിലെ  സീസൺ  അവസാനം വരെ  ബയേണുമായി ഒരു ഹ്രസ്വകാല കരാറിൽ ഒപ്പ് വെച്ചു കഴിഞ്ഞു.

32 കാരനായ ബ്ലൈന്റിന് സെന്റര്‍ ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും കളിക്കാന്‍ കഴിയും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫ്രാൻസിന്റെ ആദ്യ ലോകക്കപ്പ് മത്സരത്തില്‍ കാൽമുട്ട് ലിഗമെന്റ്റില്‍ ഏറ്റ  പരിക്കിനെ  തുടര്‍ന്ന് ലൂക്കാസ് ഹെർണാണ്ടസിനു  പിച്ചിലേക്ക് തിരിച്ചുവരാന്‍ മാസങ്ങള്‍ വേണ്ടി വരും.മികച്ച അന്താരാഷ്ട്ര പരിചയവും നേതൃത്വഗുണവുമുള്ള ബ്ലൈന്റ് വെറും ഒരു പ്രതിരോധ താരം മാത്രം അല്ല എന്ന ബോധ്യം ആണ് ഈ സൈനിങ്ങ് നടത്താന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്ന് ബയേൺ സ്‌പോർടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിദ്‌സിക് മാധ്യമങ്ങളോട്  പറഞ്ഞു.

Leave a comment