EPL 2022 European Football Foot Ball Top News transfer news

ഡെക്ലാൻ റൈസിന് പകരക്കാരനായി കാൽവിൻ ഫിലിപ്സിനെ പരിഗണിക്കാന്‍ വെസ്റ്റ് ഹാം

January 2, 2023

ഡെക്ലാൻ റൈസിന് പകരക്കാരനായി കാൽവിൻ ഫിലിപ്സിനെ പരിഗണിക്കാന്‍ വെസ്റ്റ് ഹാം

ക്യാപ്റ്റൻ ഡെക്ലാൻ റൈസിനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല എങ്കില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കാൽവിൻ ഫിലിപ്‌സിനെ സൈന്‍ ചെയ്യാന്‍ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം യുണൈറ്റഡ്.കഴിഞ്ഞ ജനുവരിയിൽ മുൻ ക്ലബ് ലീഡ്സ് യുണൈറ്റഡിൽ നിന്ന് തന്നെ ഇംഗ്ലീഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ വെസ്റ്റ് ഹാം ആഗ്രഹിച്ച്ഹിരുന്നു , എന്നാല്‍  താരത്തിനും ക്ലബിനും അനുയോജ്യമായ ഓഫര്‍ നല്‍കാന്‍ കഴിഞ്ഞത് മൂലം ഡീല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് സിറ്റിക്കായിരുന്നു.

Manchester City's Kalvin Phillips pictured during the warm up on August 7, 2022

 

എന്നാല്‍ പെപ്പിനെ തന്‍റെ പ്രകടനം കൊണ്ട് ബോധ്യപ്പെടുത്താന്‍ ഇതുവരെ  ഫിലിപ്സിന് കഴിഞ്ഞില്ല.ഈ അടുത്ത് നടന്ന ഒരു പത്രസമ്മേളനത്തില്‍ താരം ഭാരകൂടുതല്‍ ആണ് എന്ന് പരസ്യമായി പെപ്പ് പറഞ്ഞിരുന്നു.ഫിലിപ്സിനെക്കുറിച്ചുള്ള ഗാർഡിയോളയുടെ പൊതു അഭിപ്രായങ്ങള്‍ വെസ്റ്റ് ഹാമിന് പ്രതീക്ഷ നല്‍കുന്നതായി ഫുട്ബോൾ ഇൻസൈഡർ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. താരത്തിനെ കൊണ്ട് കളിപ്പിക്കാന്‍ സിറ്റിക്ക് താല്‍പര്യം ഇല്ല എങ്കില്‍ കുറഞ്ഞ തുകക്ക് ഒരു ഡീല്‍ ഉറപ്പിക്കാന്‍ കഴിയും എന്ന വിശ്വാസം വെസ്റ്റ് ഹാമിനുണ്ട്.

Leave a comment