EPL 2022 European Football Foot Ball Top News transfer news

മൈഖൈലോ മുദ്രിക്കിനായി മെച്ചപ്പെട്ട ബിഡ് നല്‍കാന്‍ ആഴ്സണല്‍ നിര്‍ബന്ധിതര്‍ ആകുന്നു

January 2, 2023

മൈഖൈലോ മുദ്രിക്കിനായി മെച്ചപ്പെട്ട ബിഡ് നല്‍കാന്‍ ആഴ്സണല്‍ നിര്‍ബന്ധിതര്‍ ആകുന്നു

യുവ വിങ്ങര്‍ ആയ മൈഖൈലോ മുദ്രിക്കിനായി ആഴ്സണൽ ഷാക്തർ ഡൊണെറ്റ്സ്കിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.ജനുവരി ട്രാൻസ്ഫർ ജാലകത്തില്‍ ആഴ്സണലിന്റെ പ്രധാന ലക്ഷ്യമായി ഉക്രെയ്ൻ ഇന്റർനാഷണല്‍ താരം മാറിയിരിക്കുന്നു.മുദ്രിക്കിനായി ആഴ്സണൽ 65 മില്യൺ യൂറോ ബിഡ് സമർപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.തുടക്കത്തില്‍ 40 മില്യൺ യൂറോ ആഴ്സണല്‍ നല്‍കും എന്നും അതിനുശേഷം പ്രകടനം വിലയിരുത്തി 25 മില്യൺ ആഡ് ഓണ്‍ ആയും നല്‍കാന്‍ ആണ് മാനെജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

Arsenal 'make improved bid for Mykhaylo Mudryk'

എന്നാല്‍  ആഴ്സണലിന്റെ ഓപ്പണിംഗ് ഓഫർ ഷക്തർ  നിരസിച്ച് കഴിഞ്ഞിരിക്കുന്നു.താരത്തിനെ വിട്ട് നല്‍കാന്‍ 100 മില്യണ്‍ യൂറോ നല്‍കാന്‍ ആണ് അവര്‍  ആവശ്യപ്പെടുന്നത്.ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെയുള്ള മികച്ച പ്രകടനത്തോടെ പല മുന്‍നിര യൂറോപ്പിയന്‍ ക്ലബുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്,അതിനാല്‍ ഷക്തര്‍   ചോദിക്കുന്ന തുക നല്‍കാന്‍ തയ്യാറായി കൊണ്ട് പല ക്ലബുകളും മുന്നോട്ട് വരും എന്നത് തീര്‍ച്ചയാണ്.അതിനാല്‍ താരത്തിനെ  എന്ത് വില കൊടുത്തും സൈന്‍ ചെയ്യണം എന്ന ലക്ഷ്യത്തില്‍ ഉള്ള ആഴ്സണല്‍ ബോര്‍ഡ് താരത്തിന് വേണ്ടി  രണ്ടാം ബിഡ് നല്‍കാന്‍ ഒരുങ്ങുകയാണ്.

Leave a comment