Foot Ball ISL Top News

അപരാജിത കുതിപ്പ് തുടരാൻ മുംബൈ; എതിരാളികൾ ഒഡീഷ.!

January 2, 2023

author:

അപരാജിത കുതിപ്പ് തുടരാൻ മുംബൈ; എതിരാളികൾ ഒഡീഷ.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിത കുതിപ്പ് ലക്ഷ്യമിട്ട് മുംബൈ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ഒഡീഷയാണ് മുംബൈയുടെ എതിരാളികൾ. ഒഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഏറ്റവും ഒടുവിൽ നടന്ന 3 മത്സരത്തിൽ ഒഡീഷയ്‌ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽവി വഴങ്ങിക്കൊണ്ടാണ് അവരുടെ വരവ്. മറുവശത്ത് സീസണിൽ തോൽവി അറിയാത്ത ഏക ടീം മുംബൈ സിറ്റിയാണ്.

നിലവിൽ 11 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. ഇന്ന് വിജയിക്കാനോ സമനില പിടിക്കുവാനോ കഴിഞ്ഞാൽ ഹൈദരാബാദിനെ മറികടന്ന് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ മുംബൈക്ക് സാധിക്കും. മറുവശത്ത് 11 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി 6ആം സ്ഥാനത്താണ് ഒഡീഷയുള്ളത്. ഇന്ന് തോൽക്കാതിരുന്നാൽ ഗോവയെ മറികടന്ന് ഒരു സ്ഥാനം മേലേക്ക് കയറാൻ ഒഡീഷയ്‌ക്ക് കഴിയും. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment