EPL 2022 European Football Foot Ball International Football Top News transfer news

പ്രഗത്ഭന്‍ ആയ ഓസ്ട്രിയന്‍ താരം ഇനി മുതല്‍ പ്രീമിയര്‍ ലീഗ് കളിച്ചേക്കും

January 2, 2023

പ്രഗത്ഭന്‍ ആയ ഓസ്ട്രിയന്‍ താരം ഇനി മുതല്‍ പ്രീമിയര്‍ ലീഗ് കളിച്ചേക്കും

റെഡ് ബുൾ സാൽസ്ബർഗിൽ നിന്നുള്ള ഡിഫൻഡർ മാക്‌സിമിലിയൻ വോബറിനെ സൈനിംഗ് ചെയ്യാൻ ലീഡ്‌സ് യുണൈറ്റഡ് വളരെ അടുത്തെത്തിയതായി റിപ്പോര്‍ട്ട്.24-കാരൻ ആയ താരത്തിനെ 2019 ൽ ഏകദേശം 10.6 മില്യൺ പൗണ്ടിന് ആണ് സാല്‍സ്ബര്‍ഗ് വാങ്ങിയത്.കഴിഞ്ഞ മൂന്നര സീസണുകൾ സാൽസ്ബർഗിനൊപ്പം ചെലവഴിച്ച താരത്തിന്‍റെ മൂല്യം പൊടുന്നനെ ആണ് വര്‍ധിച്ചത്.

Leeds 'on verge of completing Maximilian Wober signing'

അയാക്സ്,സെവിയ്യ എന്നിവിടങ്ങളില്‍ കളിച്ച യുവ താരം തന്‍റെ കരിയര്‍ ആരംഭിച്ചത് ഒരു സെന്റർ ബാക്കായാണ്,എന്നാല്‍ ഈ സീസണിൽ ലെഫ്റ്റ് ബാക്കായി തന്‍റെ കരിയര്‍ താരം പുനരുജ്ജീവിപ്പിച്ചിരിക്കുന്നു.21 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും ആണ് താരത്തിന്‍റെ ഈ സീസണിലെ  സംഭാവന.ഈ മാസം കരാർ പൂർത്തിയാകുന്നതിന് മുമ്പ് രണ്ട് ക്ലബ്ബുകളും ആവശ്യമായ രേഖകൾ തയ്യാറാക്കുകയാണെന്ന് റൊമാനോ പറഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ തന്നെ താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി എന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a comment