European Football Foot Ball Top News

പതിവ് തെറ്റിച്ചില്ല; കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ.!

December 31, 2022

author:

പതിവ് തെറ്റിച്ചില്ല; കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ.!

ഇത്തവണയും പതിവ് തെറ്റിച്ചില്ല. എല്ലാ വർഷത്തെയും പോലെ നിർധനരായ കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായാണ് അത്ലറ്റിക് ക്ലബ്ബുമായുള്ള മത്സരത്തിൽ റയൽ ബെറ്റിസ് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്. ഏകദേശം 14000ത്തോളം പാവകളാണ് ബെറ്റിസ് ആരാധകർ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. വർഷങ്ങളായി അവർ പിന്തുടർന്ന് വരുന്ന രീതിയാണിത്. എല്ലാ തവണയും ക്രിസ്മസിന് ശേഷമുള്ള മത്സരത്തിൽ അവർ പാവകളുമായി എത്തി അത് ഗ്രൗണ്ടിലേക്ക് എറിയും.

പിന്നീട് അവ കളക്റ്റ് ചെയ്ത് നിർധനരായ കുട്ടികൾക്ക് എത്തിച്ചുനൽകും. എന്തായാലും ഓരോ ഫുട്ബോൾ ആരാധകൻ്റെയും മനം കവരുന്ന കാഴ്ച തന്നെയാണ് റയൽ ബെറ്റിസ്-അത്ലറ്റിക് ക്ലബ് മത്സരത്തിൽ കാണുവാൻ കഴിഞ്ഞത്.

Leave a comment