EPL 2022 European Football Foot Ball Top News

വിജയത്തുടർച്ച ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ.!

December 30, 2022

author:

വിജയത്തുടർച്ച ലക്ഷ്യമിട്ട് ലിവർപൂൾ ഇന്ന് ലെസ്റ്റർ സിറ്റിക്കെതിരെ.!

പ്രീമിയർ ലീഗിൽ ഇന്നൊരു കിടിലൻ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വമ്പന്മാരായ ലിവർപൂൾ ലെസ്റ്റർ സിറ്റിയെ നേരിടും. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടക്കുന്ന മത്സരമായത് കൊണ്ടുതന്നെ അനായാസം വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലോപ്പും സംഘവുമുള്ളത്. അവസാനം നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തകർത്തുകൊണ്ടാണ് ലിവർപൂളിൻ്റെ വരവ്. അതേസമയം ന്യൂകാസിലിനോട് ഏകപക്ഷീയമായ 3 ഗോളുകൾക്ക് അടിയറവ് പറഞ്ഞുകൊണ്ടാണ് ലെസ്റ്റർ ഇന്നത്തെ മത്സരത്തിനായി എത്തുന്നത്.

നിലവിൽ 15 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി ലിവർപൂൾ 6ആം സ്ഥാനത്താണ്.

സീസണിൻ്റെ തുടക്കത്തിലെ തകർച്ചയിൽ നിന്നും തിരിച്ചുവരവിൻ്റെ പാതയിലാണ് അവരിപ്പോൾ ഉള്ളത്. മറുവശത്ത് 16 മത്സരങ്ങൾ പൂർത്തിയാക്കിയ ലെസ്റ്റർ 17 പോയിൻ്റുമായി 13ആം സ്ഥാനത്താണുള്ളത്. 31 തവണയാണ് ഇരുടീമുകളും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 15 മത്സരങ്ങൾ ലിവർപൂൾ വിജയിച്ചപ്പോൾ 12 എണ്ണത്തിൽ ലെസ്റ്ററും വിജയം സ്വന്തമാക്കി. 4 മത്സരങ്ങളിൽ സമനിലയായിരുന്നു ഫലം. എന്തായാലും മുൻ ചാമ്പ്യന്മാർ ഇന്ന് മുഖാമുഖം വരുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment