EPL 2022 European Football Foot Ball Top News

ഇടവേളയ്‌ക്ക് ശേഷം സിറ്റി ഇന്ന് കളത്തിൽ; എതിരാളികൾ ലീഡ്സ്.!

December 28, 2022

author:

ഇടവേളയ്‌ക്ക് ശേഷം സിറ്റി ഇന്ന് കളത്തിൽ; എതിരാളികൾ ലീഡ്സ്.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ താരതമ്യേന ദുർബലരായ ലീഡ്സ് യുണൈറ്റഡിനെയാണ് സിറ്റി നേരിടാൻ പോകുന്നത്. ലീഡ്സിൻ്റെ തട്ടകമായ എല്ലണ്ട് റോഡിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ള അവസാന 2 മത്സരങ്ങളിൽ നിന്നുമായി 11 ഗോളുകളാണ് സിറ്റി അടിച്ചുകൂട്ടിയിട്ടുള്ളത് (7-0,4-0). ലീഡ്സിന് ഒന്നുപോലും സിറ്റിയുടെ വലയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുമില്ല.

നിലവിൽ 14 മത്സരങ്ങളിൽ നിന്നും 32 പോയിൻ്റുമായി സിറ്റി 3ആം സ്ഥാനത്താണുള്ളത്. ഇന്ന് വിജയമോ സമനിലയോ നേടാൻ കഴിഞ്ഞാൽ അവർക്ക് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാൻ കഴിയും. മറുവശത്ത് 14 മത്സരങ്ങളിൽ നിന്നും കേവലം 15 പോയിൻ്റ് മാത്രമായി 15ആം സ്ഥാനത്താണ് ലീഡ്സ്. ഇന്ന് വിജയിക്കാൻ സാധിച്ചാൽ 3 സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ലീഡ്സിന് കഴിയും. ഗോൾമെഷീൻ എർലിങ് ഹാലണ്ടിൽ തന്നെയാണ് സിറ്റിയുടെ പ്രതീക്ഷകൾ. അർജൻ്റൈൻ താരം ജൂലിയൻ അൽവാരസ് ടീമിനൊപ്പം ചേരാത്തതിനാൽ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. ബാക്കി പ്രധാന താരങ്ങൾ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിൽ ലഭ്യമാണ്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment