EPL 2022 European Football Foot Ball Top News transfer news

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടന്‍ തന്നെ അല്‍ നാസര്‍ മെഡിക്കൽ പൂര്‍ത്തിയാക്കുമെന്ന് ഇംഗ്ലീഷ് മീഡിയ

December 28, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടന്‍ തന്നെ അല്‍ നാസര്‍ മെഡിക്കൽ പൂര്‍ത്തിയാക്കുമെന്ന് ഇംഗ്ലീഷ് മീഡിയ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് ആയ  അൽ-നാസറിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്.നവംബർ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനുശേഷം പോര്‍ച്ചുഗീസ് താരം  ഒരു സ്വതന്ത്ര ഏജന്റാണ്.സിബിഎസ് സ്‌പോർട്‌സ് പറയുന്നതനുസരിച്ച്, റൊണാൾഡോ ഇത്രയും കാലം ഒരു യൂറോപ്പിയന്‍ ടീമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.എന്നാല്‍ മുന്‍നിര ക്ലബുകള്‍ ഒന്നും തന്നെ മുന്നോട്ട് വരാത്ത സ്ഥിതിക്ക് സൗദി ക്ലബിന്റെ ഓഫര്‍ സ്വീകരിക്കാന്‍ ആണ് താരത്തിന്‍റെ തീരുമാനം.

Cristiano Ronaldo 'set for Al-Nassr medical'

താരത്തിന്‍റെ സേവനത്തിന് വേണ്ടി ക്ലബ് ആഴ്ച്ചയില്‍  അനുവദിക്കുന്ന തുക 830,000 പൗണ്ട് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്.താരത്തിന്‍റെ ഇമേജ് റൈറ്റ്സ് അദ്ദേഹത്തിന് തന്നെ ലഭിക്കും എന്നതിനാല്‍ ക്ലബിന്റെ ഓഫര്‍ റൊണാള്‍ഡോക്ക് നല്‍കുന്ന ലാഭം വളരെ വലുത് തന്നെ ആയിരിക്കും.

Leave a comment