EPL 2022 European Football Foot Ball Top News

ലീഗിലെ തേരോട്ടം തുടരാൻ ഗണ്ണേഴ്സ്; എതിരാളികൾ വെസ്റ്റ്ഹാം.!

December 26, 2022

author:

ലീഗിലെ തേരോട്ടം തുടരാൻ ഗണ്ണേഴ്സ്; എതിരാളികൾ വെസ്റ്റ്ഹാം.!

പ്രീമിയർ ലീഗിൽ ടേബിൾ ടോപ്പേഴ്സ് ആയ ആഴ്സനൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡിനെയാകും അർട്ടേറ്റയും സംഘവും നേരിടുക. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. നിലവിൽ 14 മത്സരങ്ങളിൽ നിന്നും 37 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുള്ള ഗണ്ണേഴ്സിന് രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാൾ 5 പോയിൻ്റിൻ്റെ ലീഡ് ആണുള്ളത്. ഇന്ന് വെസ്റ്റ് ഹാമിനെ തകർത്തുകൊണ്ട് ഈയൊരു ലീഡ് നിലനിർത്തുവാൻ ആകും ഗണ്ണേഴ്സിൻ്റെ ശ്രമം.

പരിക്കിൻ്റെ പിടിയിലായ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് ഇന്നത്തെ മത്സരത്തിൽ ഉണ്ടാകില്ല. എന്നിരുന്നാലും സാക, മാർട്ടിനെല്ലി, ഒഡെഗാർഡ് സഖ്യം ഈയൊരു വിടവ് നികത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. മറുവശത്ത് 15 മത്സരങ്ങൾ പൂർത്തിയാക്കിയ വെസ്റ്റ്ഹാം കേവലം 14 പോയിൻ്റുമായി 16ആം സ്ഥാനത്താണുള്ളത്. 2 സ്ഥാനങ്ങൾ കൂടി താഴെപ്പോയാൽ തരംതാഴ്‌ത്തൽ ഭീഷണി അവർക്ക് നേരിടേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ഒരു അട്ടിമറി തന്നെയാണ് ഇന്ന് അവരുടെ ലക്ഷ്യം. ലൂക്കാസ് പക്വേറ്റ, ഡെക്ലാൻ റൈസ്, തിലോ കെഹ്റർ, സ്കമാക്ക തുടങ്ങിയ ഒരുപിടി മിന്നും താരങ്ങൾ ടീമിലുള്ളത് വെസ്റ്റ്ഹാമിന് നേരിയ പ്രതീക്ഷകൾ നൽകുന്നു. എന്തായാലും തകർപ്പൻ ഒരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment