EPL 2022 European Football Foot Ball Top News

ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു; ആദ്യ മത്സരത്തിൽ ടോട്ടനാം ബ്രെൻ്റ്ഫോർഡിനെതിരെ.!

December 26, 2022

author:

ഇടവേളക്ക് ശേഷം പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു; ആദ്യ മത്സരത്തിൽ ടോട്ടനാം ബ്രെൻ്റ്ഫോർഡിനെതിരെ.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് ബ്രെൻ്റ്ഫോർഡിൻ്റെ തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ബ്രെൻ്റ്ഫോർഡ്, ടോട്ടനം ഹോട്സ്പർ മത്സരത്തോടെയാണ് ലീഗിന് തുടക്കമാകുന്നത്. അർജൻ്റൈൻ താരങ്ങൾ ഒഴികെ ബാക്കിയുള്ള കളിക്കാർ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തിന് അവൈലെബിൾ ആയിരിക്കും. നിലവിൽ 15 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റുമായി 4ആം സ്ഥാനത്താണ് ടോട്ടനാമുള്ളത്. ടോപ് 4ലെ സ്ഥാനം നിലനിർത്തണമെങ്കിൽ അവർക്ക് ഇന്ന് വിജയം ആവശ്യമാണ്.

മറുവശത്ത് 15 മത്സരങ്ങളിൽ നിന്നും കേവലം 19 പോയിൻ്റുമായി 10ആം സ്ഥാനത്താണ് ബ്രെൻ്റ്ഫോർഡ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ടേബിളിൽ വലിയൊരു മുന്നേറ്റം നടത്താൻ അവർക്ക് കഴിയും. കെയ്ൻ, സൺ, കുളുസെവ്സ്കി തുടങ്ങിയവർ അടങ്ങുന്ന മുന്നേറ്റ നിരയിലാണ് സ്പർസിൻ്റെ പ്രതീക്ഷകൾ. ബ്രസീലിയൻ താരം റിച്ചാർലിസൺ ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുവാൻ ഉള്ള സാധ്യത കുറവാണ്. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment