EPL 2022 European Football Foot Ball Top News transfer news

ലിയോണിന്റെ മാലോ ഗസ്‌റ്റോയ്‌ക്കായി ബിഡ് നല്‍കാനുള്ള തയ്യാറെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

December 26, 2022

ലിയോണിന്റെ മാലോ ഗസ്‌റ്റോയ്‌ക്കായി ബിഡ് നല്‍കാനുള്ള തയ്യാറെടുപ്പില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ലിയോൺ റൈറ്റ് ബാക്ക് മാലോ ഗസ്റ്റോയെ ഔദ്യോഗികമായി സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.പീറ്റർ ബോസിന്റെ കീഴിൽ ലിയോണ്‍ ടീമില്‍ സ്ഥിരമായി ഇടം നേടിയ  ഗസ്റ്റോ , ലോറന്റ് ബ്ലാങ്കിന്റെ വരവിനുശേഷവും തന്‍റെ ഫോം നിലനിര്‍ത്തുന്നു.ലിയോണുമായുള്ള അദ്ദേഹത്തിന്റെ കരാർ 2024 വേനൽക്കാലം വരെ മാത്രമേ തുടരൂ.

Man United 'readying bid for Malo Gusto'

താരത്തിന്‍റെ ഈ കരാര്‍ സാഹചര്യവും അദ്ധേഹത്തിന്റെ ഫോമും മാൻ യുണൈറ്റഡിന്റെ താൽപ്പര്യം ആകർഷിച്ചിരിക്കുന്നു.കരാര്‍ നീട്ടാന്‍  വിസമ്മതിക്കുകയാണ് എങ്കില്‍ അടുത്ത വർഷം ലിയോൺ താരത്തിനെ  വിൽക്കാൻ സാധ്യതയുണ്ട്.മീഡിയ ഫൂട്ട് പറയുന്നതനുസരിച്ച് റെഡ് ഡെവിൾസ് 30 മില്യൺ യൂറോ അടങ്ങുന്ന ട്രാന്‍സ്ഫര്‍ ഓഫര്‍ ആണ്  നല്‍കാന്‍ ഒരുങ്ങുന്നത്.ഈ ജനുവരി മുതല്‍ ലിയോണ്‍ താരത്തിന് വേണ്ടിയുള്ള ഉചിതമായ ബിഡ്ഡുകൾ സ്വീകരിക്കും.നിലവില്‍ യുണൈറ്റഡ് റൈറ്റ് വിങ്ങ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന  ഡിയഗോ ദാലോട്ടിന് മത്സരം നല്‍കുന്നതിന്    മാലോ ഗസ്റ്റോയുടെ സൈനിങ്ങ് ഉപകാരപ്പെടും എന്ന് കോച്ച് ടെന്‍ ഹാഗ് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.

Leave a comment