Foot Ball ISL Top News

ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്; എതിരാളികൾ എ.ടി.കെ മോഹൻ ബഗാൻ.!

December 24, 2022

author:

ആദ്യവിജയം സ്വപ്നം കണ്ട് നോർത്ത് ഈസ്റ്റ്; എതിരാളികൾ എ.ടി.കെ മോഹൻ ബഗാൻ.!

ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയമെന്ന മോഹവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെയാണ് അവർ നേരിടുക. സ്വന്തം തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരമായത് കൊണ്ടുതന്നെ ആദ്യ പോയിൻ്റ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് വരുന്നത്. ഐ.എസ്.എല്ലിലെ ഏറ്റവും മോശം റെക്കോർഡുകൾ ഇതിനോടകം അവരുടെ പേരിൽ ആയിക്കഴിഞ്ഞു. അത് ഇനിയും വലിച്ചുനീട്ടാതെ എങ്ങനെയും ഒരു വിജയം നേടി എടുക്കുക എന്നതാണ് ഇപ്പോൾ ടീമിൻ്റെ ലക്ഷ്യം. മറുവശത്ത് മികച്ച ഫോമിലാണ് എ.ടി.കെ ഉള്ളത്. അതുകൊണ്ടുതന്നെ അനായാസം വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എ.ടി.കെ ആരാധകർക്കുണ്ട്.

കേവലം 2 മത്സരങ്ങൾ മാത്രമേ അവർ ഇതുവരെ പരാജയം അറിഞ്ഞിട്ടുള്ളു. ലിസ്റ്റൺ, ബൗമസ്, പെട്രറ്റോസ്, മക്ഹ്യൂ തുടങ്ങിയ മിന്നും താരങ്ങളാണ് ടീമിൻ്റെ കരുത്ത്. നിലവിൽ 10 മത്സരങ്ങളിൽ നിന്നും 20 പോയിൻ്റാണ് ടീമിൻ്റെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 0 പോയിൻ്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഉള്ളത്. ഒരു സമനില പോലും നേടാൻ ഇതുവരെ അവർക്കായിട്ടില്ല. ഇന്ന് എന്തായാലും ഇന്ന് അതിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment