Foot Ball ISL Top News

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം.!

December 24, 2022

author:

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുംബൈ-ചെന്നൈ പോരാട്ടം.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പന്മാരായ മുംബൈ സിറ്റി എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും. വൈകിട്ട് 5.30ന് കിക്കോഫ് ആകുന്ന മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചാകും അരങ്ങേറുക. നഷ്ടമായ ഒന്നാംസ്ഥാനം തിരികെപിടിക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് മുംബൈ സിറ്റി ഇന്ന് കളത്തിലിറങ്ങുന്നത്. 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു മത്സരം പോലും മുംബൈ തോൽവി അറിഞ്ഞിട്ടില്ല. സീസണിൽ തോൽവി അറിയാത്ത ഏകടീമും മുംബൈ തന്നെയാണ്.

മറുവശത്ത് ഒരു മത്സരം വിജയിച്ചാൽ അടുത്ത മത്സരം പരാജയം.. എന്നതാണ് ചെന്നൈയിനിൻ്റെ അവസ്ഥ. കേരള ബ്ലാസ്റ്റേഴ്സിനോട് പൊരുതി നേടിയ സമനിലയുടെ പിൻബലത്തിൽ അണ് ചെന്നൈയിൻ്റെ വരവ്. പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കണമെങ്കിൽ ചെന്നൈക്ക് ഇന്ന് വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ രണ്ടും കൽപ്പിച്ചുള്ളൊരു പോരാട്ടത്തിനാകും ചെന്നൈയിൻ ഇറങ്ങുക. നിലവിൽ 10 മത്സരങ്ങളിൽ നിന്നും 24 പോയിൻ്റുമായി മുംബൈ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്ന് വിജയിക്കാനോ സമനില പിടിക്കാനോ കഴിഞ്ഞാൽ മുംബൈക്ക് ഒന്നാംസ്ഥാനം തിരികെ പിടിക്കാൻ സാധിക്കും. 10 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് മാത്രം കൈവശമുള്ള ചെന്നൈയിൻ നിലവിൽ 7ആം സ്ഥാനത്താണുള്ളത്.

Leave a comment