Cricket IPL Top News

2023 സ്ക്വാഡ്; ഗുജറാത്ത് ടൈറ്റൻസ്.!

December 24, 2022

author:

2023 സ്ക്വാഡ്; ഗുജറാത്ത് ടൈറ്റൻസ്.!

നിലവിലെ ചാമ്പ്യന്മാർ. അതുമാത്രം മതിയാകും ഗുജറാത്തിനെ വിശേഷിപ്പിക്കാൻ. ഐ.പിഎല്ലിലേക്ക് കാലെടുത്ത് വെച്ച ആദ്യ സീസണിൽ തന്നെ കിരീടം. കെയ്ൻ വില്യംസൺ, ജോഷ്വ ലിറ്റിൽ, ഒഡീൻ സ്മിത്ത്, ശ്രീകർ ഭരത് തുടങ്ങിയവരാണ് ടീമിലെ പുതിയ താരങ്ങൾ. ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഡേവിഡ് മില്ലർ, മാത്യൂ വേഡ്, വില്യംസൺ തുടങ്ങിയവരാണ് ബാറ്റിങ്ങിലെ പേരുകേട്ട താരങ്ങൾ. ഒപ്പം ഹർദിക് പാണ്ഡ്യ, രാഹുൽ തെവാതിയ, ഒഡീൻ സ്മിത്ത്, റഷീദ് ഖാൻ, വിജയ് ശങ്കർ തുടങ്ങിയ ഓൾറൗണ്ട് കേമന്മാർ കൂടിയാകുമ്പോൾ ടീമിൻ്റെ കരുത്ത് ഇരട്ടിയാകും.

മൊഹമ്മദ് ഷാമി നയിക്കുന്ന ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ അൽസാരി ജോസഫ്, സായ് കിഷോർ, ശിവം മാവി, ജോഷ്വ ലിറ്റിൽ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. എന്തായാലും ഇത്തവണയും മികച്ചൊരു ടീമുമായാണ് ഗുജറാത്തിൻ്റെ വരവ്. ലക്ഷ്യം കിരീടം നിലനിർത്തുക എന്നത് മാത്രം. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് പാണ്ഡ്യ എന്നല്ലാതെ വേറൊരു ഉത്തരം ഉണ്ടാവില്ല.

Leave a comment