Cricket IPL Top News

2023 സ്ക്വാഡ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.!

December 24, 2022

author:

2023 സ്ക്വാഡ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.!

2012ലും 2014ലും ജേതാക്കൾ ആയെങ്കിലും പിന്നീട് അങ്ങോട്ട് ടീം ഒന്ന് പച്ചപിടിച്ചിട്ടില്ല. ഇത്തവണ മിനി ഓക്ഷനിൽ വെറും 7.5 കോടി രൂപയായിരുന്നു ടീമിൻ്റെ പേഴ്സിൽ ചിലവഴിക്കാനായി ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബംഗ്ലാ താരങ്ങളായ ഷക്കീബ് അൽ ഹസൻ, ലിട്ടൺ ദാസ് തുടങ്ങിയവരല്ലാതെ വലിയ പേര് കേട്ട താരങ്ങളെയൊന്നും കെ.കെ.ആറിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ നിതീഷ് റാണ, റിങ്കു സിംഗ്, ലിട്ടൺ ദാസ്, റഹ്മാനുള്ള ഗുർബാസ് തുടങ്ങിയവരാണ് ബാറ്റിംഗിലെ പ്രതീക്ഷകൾ.

ഒപ്പം ആന്ദ്രേ റസ്സൽ, വെങ്കടേഷ് അയ്യർ, ഷക്കീബ് അൽ ഹസൻ, ഷാർദുൽ താകുർ, സുനിൽ നരെയ്ൻ, ഡേവിഡ് വീസ് തുടങ്ങിയ ഓൾറൗണ്ടെഴ്സ് കൂടിയാകുമ്പോൾ അല്പം കൂടി കരുത്ത് കൂടും. ലോക്കീ ഫെർഗുസൺ, ടിം സോത്തീ, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി തുടങ്ങിയവരാണ് ബൗളിംഗിലെ പ്രധാന താരങ്ങൾ. മറ്റ് ടീമുകളുടെ സ്ക്വാഡ് ഡെപ്ത് പരിഗണിക്കുമ്പോൾ താരതമ്യേന തരക്കേടില്ലാത്ത ഒരു ടീം എന്ന് മാത്രമേ കെ.കെ.ആറിനെ വിശേഷിപ്പിക്കാൻ കഴിയൂ. എന്തായാലും പ്രകടനത്തിന് തന്നെയാണ് പ്രാധാന്യം. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കൊൽക്കത്തയ്‌ക്ക് സാധിച്ചാൽ മൂന്നാം കിരീടം എന്നത് അവർക്ക് വിദൂരമാകില്ല.

Leave a comment