Cricket IPL Top News

2023 സ്ക്വാഡ്; ഡൽഹി ക്യാപിറ്റൽസ്.!

December 24, 2022

author:

2023 സ്ക്വാഡ്; ഡൽഹി ക്യാപിറ്റൽസ്.!

ഋഷഭ് പന്തിൻ്റെ നേതൃത്വത്തിൽ ഡൽഹി വലിയ പ്രതീക്ഷകളോടെയാണ് പുതിയ സീസണിന് തയ്യാറെടുക്കുന്നത്. സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് താരം റിലേ റൂസോ, ഇംഗ്ലീഷ് താരം ഫിൽ സോൾട്ട്, ഇന്ത്യൻ താരം മനീഷ് പാണ്ടെ തുടങ്ങിയവരാണ് മിനി ഓക്ഷനിൽ ടീമിലേക്ക് എത്തിയ പ്രധാന താരങ്ങൾ. ഡേവിഡ് വാർണർ, പൃഥ്വി ഷാ, ഋഷഭ് പന്ത്, റോവ്മാൻ പവെൽ, റിലേ റൂസോ, മനീഷ് പാണ്ഡെ, സർഫറാസ് ഖാൻ, ഫിൽ സോൾട്ട് തുടങ്ങിയ ലോകോത്തര ബാറ്റിംഗ് നിര ഏത് ടീമിനെയും ഭയപ്പെടുത്താൻ കെൽപ്പ് ഉള്ളതാണ്. ഒപ്പം മിച്ചൽ മാർഷ്, അക്സർ പട്ടേൽ, ലളിത് യാദവ് എന്നിവരുടെ ഓൾറൗണ്ട് മികവ് കൂടിയാകുമ്പോൾ പൂർണം.

ആൻറിച്ച് നോർട്ജേ, മുസ്താഫിസൂർ റഹ്മാൻ, ലുങ്കി എങ്കിടി, ഖലീൽ അഹ്മദ്, കുൽദീപ് യാദവ് തുടങ്ങിയവരാണ് ബൗളിംഗിലെ ശ്രദ്ധേയ താരങ്ങൾ. എന്തായാലും ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റൻ ആകാൻ സാധ്യതയുള്ള താരങ്ങളിൽ ഒരാളാണ് പന്ത്. അതുകൊണ്ടുതന്നെ പന്തിൻ്റെ നായകത്വത്തിൽ ഡൽഹി വരും സീസണിൽ കിരീടം നേടുകയാണെങ്കിൽ താരത്തിൻ്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആവേശകരമായ കാഴ്ച തന്നെയാവും സമ്മാനിക്കുക. ആർ.സി.ബിയെ പോലെതന്നെ ഐ.പി.എല്ലിൻ്റെ തുടക്കം മുതൽ പങ്കെടുക്കുന്ന ടീം ആയിരുന്നിട്ടും കിരീടം ഇപ്പോഴും അവർക്ക് കിട്ടാക്കനിയാണ്. ഇത്തവണയെങ്കിലും അതിന് പരിഹാരം കണ്ടെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

Leave a comment