Cricket IPL Top News

2023 സ്ക്വാഡ്; രാജസ്ഥാൻ റോയൽസ്.!

December 24, 2022

author:

2023 സ്ക്വാഡ്; രാജസ്ഥാൻ റോയൽസ്.!

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന ടീം എന്ന വിശേഷണം മാത്രം മതിയാകും രാജസ്ഥാനെ വിവരിക്കുവാൻ. കഴിഞ്ഞ സീസണിൽ ഫൈനൽ വരെ എത്തിയെങ്കിലും പടിക്കൽ കലമുടച്ചു. ജേസൺ ഹോൾഡർ, ജോ റൂട്ട്, ആദം സാമ്പ തുടങ്ങിയവരാണ് ഇത്തവണ ടീമിലേക്ക് എത്തിയ പ്രധാന താരങ്ങൾ. ബട്ട്ലർ, ജെയിസ്വാൾ, സഞ്ജു, ദേവദത്ത്, ഹെറ്റ്മയർ, റൂട്ട് ഇങ്ങനെ നീളും രാജസ്ഥാൻ ബാറ്റിംഗ് നിര. എത്ര വലിയ സ്കോറും അനായാസം മറികടക്കാൻ പോന്ന താരങ്ങൾ. ഹോൾഡർ, അശ്വിൻ, പരാഗ് തുടങ്ങിയവരുടെ ഓൾറൗണ്ട് മികവും ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

ബൗളിംഗും ഒട്ടും മോശമല്ല. ട്രെൻ്റ് ബോൾട്ട്, ചഹൽ, പ്രസിദ് കൃഷ്ണ, ആദം സാമ്പ, നവ്ദീപ് സൈനി തുടങ്ങിയ അനവധി താരങ്ങൾ രാജസ്ഥാൻ നിരയിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇത്തവണയും രാജസ്ഥാൻ ഫൈനലിൽ വരെയെത്തിയാലും ഒട്ടും അത്ഭുതപ്പെടാനില്ല. സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ കിരീടമുയർത്തുകയാണെങ്കിൽ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന നിമിഷമാകും അത്. എന്തായാലും ഈ ടീം ഒട്ടും നിരാശപ്പെടുത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a comment