Cricket IPL Top News

2023 സ്ക്വാഡ്; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.!

December 24, 2022

author:

2023 സ്ക്വാഡ്; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.!

ആദ്യ സീസൺ മുതൽ ഐ.പി.എൽ കളിക്കുന്ന ടീം ആയിരുന്നിട്ടും കിരീടം ഇപ്പോഴും അവർക്ക് കിട്ടാക്കനിയാണ്. വിരാട് കോഹ്‌ലി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞു പകരം ഡുപ്ലെസിസ് നായകൻ ആയെങ്കിലും വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. ടീമിൻ്റെ പ്രശ്നം അതൊന്നുമല്ല. ഒന്നുകിൽ പടിക്കൽ കലമുടക്കുക, അല്ലെങ്കിൽ നിർഭാഗ്യം, അതുമല്ലെങ്കിൽ സീസണിൻ്റെ തുടക്കം മുതൽ മോശം പ്രകടനം ഇതൊക്കെയാണ് ആർ.സി.ബിയെ കിരീടത്തിൽ നിന്നും അകറ്റി നിർത്തുന്നത്. ഇത്തവണ എങ്കിലും കിരീടവരൾച്ചക്ക് അറുതി വരുത്തണമെന്നാണ് ആരാധകരുടെ ആഗ്രഹം.

ഡുപ്ലെസിസ്, കോഹ്‌ലി, മാക്സ്വെൽ, ദിനേശ് കാർത്തിക്, പടിദാർ, ഫിൻ അലൻ തുടങ്ങിയ താരങ്ങളാണ് ടീമിൻ്റെ ബാറ്റിംഗ് പ്രതീക്ഷകൾ. ഹസിൽവുഡ്, ഹസരംഗ, സിറാജ്, ഹർഷൽ പട്ടേൽ, ടോപ്ലെയ് തുടങ്ങിയവർ അടങ്ങുന്ന ബോളിങ് നിരയും ടീമിന് പ്രതീക്ഷയാണ്. എല്ലാതവണയും പറയും പോലെ “ഈ സാല കപ്പ് നമ്ദേ” എന്ന പ്രതീക്ഷയോടെ ആർ.സി.ബി എത്തുമ്പോൾ ഇത്രയുംകാലം കിട്ടാക്കനി ആയിരുന്ന കിരീടം വരുന്ന സീസണിൽ അവർക്ക് നേടാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment