Cricket IPL Top News

2023 സ്ക്വാഡ്; ചെന്നൈ സൂപ്പർ കിങ്സ്.!

December 24, 2022

author:

2023 സ്ക്വാഡ്; ചെന്നൈ സൂപ്പർ കിങ്സ്.!

കഴിഞ്ഞ സീസണിൽ നിറം മങ്ങിയ പ്രകടനമായിരുന്നു ചെന്നൈ പുറത്തെടുത്തിരുന്നത്. എന്നാൽ ഇത്തവണ അതിനെല്ലാം പരിഹാരം കാണുമെന്ന് ഉറപ്പാണ്. കളി നിർത്തിയ ഡ്വെയ്ൻ ബ്രാവോയ്ക്ക് പകരക്കാരൻ ആയി ചെന്നൈ ടീമിൽ എത്തിച്ചിരിക്കുന്നത് ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് ഹീറോ ആയ ബെൻ സ്റ്റോക്സിനെയാണ്. 16.50 കോടി രൂപയ്ക്കാണ് താരം ചെന്നൈയിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിൽ ചെന്നൈ ചിലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഋതുരാജ്, കോൺവെയ്, സ്റ്റോക്സ്, റായുഡു, മൊയീൻ അലി, ധോണി, ശിവം ദുബെ, ജഡേജ തുടങ്ങിയ കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ടീമിൻ്റെ കരുത്ത്.

ബൗളിംഗിലും ടീം ഒട്ടും പുറകിലല്ല. ദീപക് ചഹർ, കൈൽ ജാമിസൺ, മഹീഷ് തീക്ഷണ, മുകേഷ് ചൗദരി തുടങ്ങിയ താരങ്ങളാകും ചെന്നൈയുടെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ഭരിക്കുക. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സന്തുലിതമായ ടീം എന്നുതന്നെ പറയാം. അഞ്ചാം കിരീടം തന്നെയാണ് ടീമിൻ്റെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാൽ കിരീടനേട്ടത്തിൽ മുംബൈക്കൊപ്പം എത്തുവാൻ അവർക്ക് സാധിക്കും. എന്തായാലും ധോണിയുടെ അവസാന ഐപിഎൽ സീസൺ ആയേക്കാം ഇതെന്ന കാരണം കൊണ്ടുതന്നെ മിന്നുന്ന പ്രകടനം തന്നെ ചെന്നൈ മച്ചാൻസ് പുറത്തെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a comment