Cricket IPL Top News

ചരിത്രംകുറിച്ച് കുറാൻ; നേട്ടമുണ്ടാക്കി ഗ്രീനും, സ്റ്റോക്സും; ലേലഫലങ്ങൾ അറിയാം.!

December 24, 2022

author:

ചരിത്രംകുറിച്ച് കുറാൻ; നേട്ടമുണ്ടാക്കി ഗ്രീനും, സ്റ്റോക്സും; ലേലഫലങ്ങൾ അറിയാം.!

ഐ.പി.എൽ 2023 സീസണിന് മുന്നോടിയായുള്ള മിനി ഓക്ഷൻ പര്യവസാനിച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസികൾ മിന്നും താരങ്ങൾക്കായി പണം വാരിയെറിഞ്ഞപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കിയത് ഇംഗ്ലീഷ് താരങ്ങളായ കുറാനും, സ്റ്റോക്സും, ബ്രൂക്കും കൂടാതെ ഓസ്ട്രേലിയൻ താരം ഗ്രീനും വെസ്റ്റ് ഇൻഡീസ് താരം പൂരാനുമാണ്. സാം കുറാനെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് പഞ്ചാബ് കിംഗ്സ് ആണ് സ്വന്തമാക്കിയത് (18.50 cr.). കാമറൂൺ ഗ്രീനാണ് ഉയർന്നവില സ്വന്തമാക്കിയ രണ്ടാമത്തെ താരം.

ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കുകയായിരുന്നു. കൂടാതെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിലയായ 16.25 കോടി രൂപയ്ക്ക് ബെൻ സ്റ്റോക്സിനെ ചെന്നൈ സ്വന്തംകൂടാരത്തിൽ എത്തിച്ചു. നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലക്ക്നൗ സ്വന്തമാക്കിയപ്പോൾ, ഹാരി ബ്രൂക്കിനെ (13.25 cr.) സ്വന്തമാക്കിയത് സൺ റൈസേഴ്സ് ആയിരുന്നു. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മായങ്ക് അഗർവാൾ (8.25 cr.) ആയിരുന്നു. സൺറൈസേഴ്സ് തന്നെയാണ് മായങ്കിനെയും സ്വന്തമാക്കിയത്.

എന്തായാലും ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം;

•Chennai Super Kings:

Ajinkya Rahane (₹50 L), Ben Stokes (₹16.25 Cr), Shaikh Rasheed (₹20 L), Nishant Sindhu (₹60 L), Kyle Jamieson (₹1 Cr), Ajay Mandal (₹20 L) and Bhagath Varma (₹20 L).

•Mumbai Indians:

Cameron.Green (₹17.50 Cr), Jhye Richardson (₹1.50 Cr), Piyush Chawla (50 Lakh), Duan Jansen (₹20 L), Vishnu Vinod (₹20 L), Shams Mulani (₹20 L) and Nehal Wadhera (₹20 L).

•Royal Challengers Bangalore:

Reece Topley (₹1.9 Cr), Himanshu Sharma (₹20 L), Will Jacks (₹3.2 Cr), Manoj Bhandage (₹20 L), Rajan Kumar (₹70 L), Avinash Singh (₹60 L) and Sonu Yadav (₹20 L).

•Kolkata Knight Riders:

Narayan Jagadeesan (₹90 L), Vaibhav Arora (₹60 L), Suyash Sharma (₹20 L), David Wiese (₹1 Cr), Kulwant Khejroliya (₹20 L), Litton Das (₹50 L), Mandeep Singh (₹50 L) and Shakib Al Hasan (₹1.50 Cr).

•Rajastan Royals:

Jason Holder (₹5.75 Cr), Donovan Ferreira (₹50 L), Kunal Rathore (₹20 L), Adam Zampa (₹1.5 Cr), KM Asif (₹30 L), Murugan Ashwin (₹20 L), Akash Vashisth (₹20 L), Joe Root (₹1 Cr) and Abdul PA (₹20 L).

•Punjab Kings:

Sam Curran (₹18.50 Cr), Sikander Raza (₹50 L), Harpreet Bhatia (₹40 L), Vidwath Kaverappa (₹20 L), Mohit Rathee (₹20 L) and Shivam Singh (₹20 L).

•Sunrisers Hyderabad:

Harry Brook (₹13.25 Cr), Mayank Agarwal (₹8.25 Cr), Heinrich Klassen (₹5.25 Cr), Adil Rashid (₹2 Cr), Mayank Markande (₹50 L), Vivrant Sharma (₹2.6 Cr), Samarth Vyas (₹20 L), Sanvir Singh (₹20 L), Upendra Singh (₹25 L), Mayank Dagar (₹1.8 Cr), Nitish Kumar Reddy (₹20 L), Akeal Hossain (₹1 Cr) and Anmolpreet Singh (₹20 L).

•Delhi Capitals:

Phil Salt (₹2 Cr), Ishant Sharma (₹50 L), Mukesh Kumar (₹5.5 Cr), Manish Pandey (₹2.4 Cr) and Rilee Rossouw (₹4.60 Cr).

•Lucknow Super Giants:

Nicholas.Pooran (₹16 Cr), Jaydev Unadkat (₹50 L), Yash Thakur (₹45 L), Romario Shepherd (₹50 L), Daniel Sams (₹75 L), Amit Mishra (₹50 L), Prerak Mankad (₹20 L), Swapnil Singh (₹20 L), Naveen Ul Haq (₹50 L), Yudhvir Charak (₹20 L).

•Gujarat Titans:

Kane Williamson (₹2 Cr), Odean Smith (₹50 L), KS Bharat (₹1.2 Cr), Shivam Mavi (₹6 Cr), Urvil Patel (₹20 L). Josh Little (₹4.4 Cr) and Mohit Sharma (₹50 L).

ഇത്രയുമാണ് ഓരോ ടീമുകളും സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റ്. എന്തായാലും പൊടിപാറുന്നൊരു ലേലം തന്നെയാണ് കൊച്ചിയിൽ അരങ്ങേറിയത്. ഇംഗ്ലണ്ട് താരങ്ങളാണ് ലേലത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.

ജോ റൂട്ട്, റിലേ റൂസോ, ഷക്കീബ് അൽ ഹസൻ തുടങ്ങിയവർക്ക് ഒന്നും ആദ്യഘട്ടത്തിൽ ആവശ്യക്കാർ ഇല്ലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ എല്ലാവരും സോൾഡ് ആവുകയാണ് ഉണ്ടായത്. വാൻ ഡെർ ഡസൻ, ഡേവിഡ് മലൻ, ക്രിസ് ജോർദാൻ, ആദം മിൽനെ, ജിമ്മി നീഷം, മൊഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ താരങ്ങൾ ആണ് അൺസോൾഡ് ആയിപ്പോയ താരങ്ങളിൽ പ്രമുഖർ.

Leave a comment