Cricket IPL Top News

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി കുറാൻ; നേട്ടമുണ്ടാക്കി ഗ്രീനും, സ്റ്റോക്സും.!

December 23, 2022

author:

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി കുറാൻ; നേട്ടമുണ്ടാക്കി ഗ്രീനും, സ്റ്റോക്സും.!

ഇടവേളയ്ക്ക് ശേഷം പുന:രാരംഭിച്ച ലേലത്തിൽ ഐ.പി.എൽ ചരിത്രമാണ് വഴിമാറിയത്. ഇംഗ്ലീഷ് താരം സാം കുറാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 18.50 കോടി രൂപയ്ക്ക് ആണ്. ഐ.പി.എൽ താരലേലത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഓസ്ട്രേലിയൻ താരമായ കാമറൂൺ ഗ്രീനും, ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സും വമ്പൻ തുകയ്ക്ക് തന്നെയാണ് സോൾഡ് ചെയ്യപ്പെട്ടത്. ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയപ്പോൾ, സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തം കൂടാരത്തിൽ എത്തിച്ചു.

വെസ്റ്റ് ഇൻഡീസ് താരം ജെയ്സൺ ഹോൾഡറെ 5.75 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. സിക്കന്ദർ റാസ (50L)- പഞ്ചാബ്, ഒഡീൻ സ്മിത്ത് (50L)- ഗുജറാത്ത് എന്നിവയാണ് മറ്റു ലേലങ്ങൾ. ബംഗ്ലാതാരം ഷക്കീബ് അൽ ഹസന് വേണ്ടി ആരും തന്നെ ലേലം വിളിച്ചില്ല.

Leave a comment