Cricket IPL Top News

ഐ.പി.എൽ താരലേലം; ഹാരി ബ്രൂക്ക് 13.25 കോടി രൂപക്ക് സൺറൈസേഴ്സിൽ.!

December 23, 2022

author:

ഐ.പി.എൽ താരലേലം; ഹാരി ബ്രൂക്ക് 13.25 കോടി രൂപക്ക് സൺറൈസേഴ്സിൽ.!

ഐ.പി.എല്ലിൻ്റെ 2023 സീസണിലേക്കുള്ള താരലേലം കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലേലം ആദ്യ ഇടവേളയ്ക്ക് പിരിഞ്ഞപ്പോൾ ഇംഗ്ലീഷ്താരം ഹാരി ബ്രൂക്ക് ആണ് ആദ്യ ഘട്ടത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസും, സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ താരത്തെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് താരം ഐ.പി.എല്ലിലേക്ക് എത്തുന്നത്.

കൂടാതെ ഇന്ത്യൻ താരം മായങ്ക് അഗർവാളിനെയും 8.25 കോടി എന്ന വമ്പൻ തുകയ്ക്ക് സൺ റൈസേഴ്സ് സ്വന്തം കൂടാരത്തിൽ എത്തിച്ചു. ഹൈദരാബാദിൻ്റെ മുൻ ക്യാപ്റ്റൻ ആയിരുന്ന കെയ്ൻ വില്യംസണിൻ്റെ പേരായിരുന്നു ലേലത്തിൽ ആദ്യം അനൗൺസ് ചെയ്തത്. താരത്തെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ഗുജറാത്ത് ടെറ്റൻസ് സ്വന്തമാക്കി. മുൻ ഇന്ത്യൻ താരമായ അജിങ്ക്യ രഹാനെയെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് താരമായ ജോ റൂട്ടും, സൗത്ത് ആഫ്രിക്കൻ താരം റിലേ റൂസോയും ആദ്യ ഘട്ടത്തിൽ ആവശ്യക്കാരില്ലാതെ അൺസോൾഡ് ആയിമാറി.

Leave a comment