Foot Ball ISL Top News

ഒരേസമയം വില്ലനും നായകനുമായി ഗൊയറോച്ചേന; ജംഷഡ്പൂരിനെതിരെ ഗോവയ്ക്ക് സമനില.!

December 22, 2022

author:

ഒരേസമയം വില്ലനും നായകനുമായി ഗൊയറോച്ചേന; ജംഷഡ്പൂരിനെതിരെ ഗോവയ്ക്ക് സമനില.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെതിരെ എഫ്സി ഗോവയ്ക്ക് സമനില. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും 2 ഗോൾ വീതംനേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയുടെ 31ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ജംഷഡ്പൂരിൻ്റെ കോർണർ ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഗോവയുടെ സ്പാനിഷ്താരം ഗൊയറോച്ചേനയുടെ ദേഹത്ത് തട്ടി പന്ത് ഗോളായി മാറുകയായിരുന്നു.

എന്നാൽ 7 മിനിറ്റുകൾക്ക് ശേഷം ഗൊയറോച്ചേന തന്നെ അതിന് പരിഹാരം കണ്ടെത്തി. ചോട്ടെയുടെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ താരം ഗോവയ്ക്കായി ഗോൾ മടക്കുകയായിരുന്നു. അതോടെ ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയുടെ 50 മിനിറ്റിൽ ജംഷഡ്പൂർ വീണ്ടും ലീഡ് നേടി. ഗോവൻ ഗോൾകീപ്പർ ധീരജ് സിംഗിൻ്റെ പിഴവിൽ നിന്നും പന്ത് തട്ടിയെടുത്ത് ഇഷാൻ പണ്ഡിതയാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്.

തുടർന്ന് 2-1ന് പുരോഗമിച്ച മത്സരം ജംഷഡ്പൂർ വിജയിച്ചെന്ന് തോന്നിയെങ്കിലും നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ ഗോവ സമനിലഗോൾ നേടുകയായിരുന്നു. ഈയൊരു ഗോളിൻ്റെയും ഉടമ ഗൊയറോച്ചേന തന്നെയായിരുന്നു. അതോടെ ആദ്യം വില്ലനായ താരം പിന്നീട് നായകപരിവേഷം അണിയുകയായിരുന്നു. അങ്ങനെ നിശ്ചിത സമയം പിന്നിട്ടപ്പോൾ ഇരുടീമുകളും 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു.

ഈയൊരു മത്സരത്തോടെ 11 കളികളിൽ നിന്നും 19 പോയിൻ്റുമായി ഗോവ 4ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 5 പോയിൻ്റുമായി ജംഷഡ്പൂർ 10ആം സ്ഥാനത്താണ്.

Leave a comment