ബ്രസീലിയൻ യുവതാരം ആന്ദ്രേ സാൻ്റോസ് ചെൽസിയിലേക്ക്..?
ബ്രസീലിൻ്റെ യുവ മിഡ്ഫീൽഡർ താരമായ ആന്ദ്രേ സാൻ്റോസിനെ സ്വന്തം കൂടാരത്തിൽ എത്തിക്കുന്നതിൻ്റെ തൊട്ടരികിൽ എത്തിയിരിക്കുകയാണ് പ്രീമിയർലീഗ് വമ്പന്മാരായ ചെൽസി. 2004ൽ ജനിച്ച സാൻ്റോസിന് നിലവിൽ 18 വയസ് മാത്രമാണ് പ്രായം. താരം ഇതിനോടകം തന്നെ ചെൽസിയുടെ പേഴ്സണൽ ടേംസുകളെല്ലാം അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയേയും, ന്യൂകാസിൽ യുണൈറ്റഡിനെയും എല്ലാം മറികടന്നുകൊണ്ടാണ് ചെൽസി ഈയൊരു റെയ്സിൽ മുന്നിൽ നിൽക്കുന്നത്.

20 മില്യൺ യൂറോയിൽ അധികമുള്ളൊരു തുകയാണ് ചെൽസി താരത്തിനായി ചിലവഴിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ബ്രസീലിയൻ ക്ലബായ വാസ്കോഡഗാമയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 38 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ ഈയൊരു മിഡ്ഫീൽഡ് താരം ക്ലബിനായി സ്കോർ ചെയ്തിട്ടുണ്ട്. എന്തായാലും എത്രയും പെട്ടെന്നുതന്നെ ഈയൊരു ഡീൽ പൂർത്തിയാക്കാൻ കഴിയുമെന്ന് തന്നെയാണ് ചെൽസി ക്യാമ്പിൻ്റെ വിശ്വാസം.