European Football Foot Ball Top News

കരബാവോ കപ്പിൽ ഇന്ന് സിറ്റിയും, ലിവർപൂളും തമ്മിൽ കൊമ്പുകോർക്കും.!

December 22, 2022

author:

കരബാവോ കപ്പിൽ ഇന്ന് സിറ്റിയും, ലിവർപൂളും തമ്മിൽ കൊമ്പുകോർക്കും.!

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം ക്ലബ്തലത്തിലെ പ്രധാന മത്സരങ്ങൾ ആരംഭിച്ച് തുടങ്ങുകയാണ്. കരബാവോ കപ്പിലെ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ ഇന്ന് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 1.30ന് അരങ്ങേറുന്ന മത്സരം സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. സിറ്റിയുടെ അർജൻ്റൈൻ താരമായ ജൂലിയൻ അൽവാരസും, ലിവർപൂളിൻ്റെ ഫ്രഞ്ചുതാരമായ കൊനാറ്റെയുമൊന്നും ഈയൊരു മത്സരത്തിനായി ഉണ്ടാകില്ല. ഇവരെ കൂടാതെ ദേശീയടീം ക്യാമ്പിൽ നിന്നും വൈകി ടീമിനൊപ്പം ചേർന്ന താരങ്ങളും ഇന്നത്തെ മത്സരത്തിൽ ഉണ്ടായേക്കില്ല.

എന്നിരുന്നാലും ഹാലണ്ട്, ഡിബ്രുയ്ൻ, സലാ, ന്യൂനെസ് തുടങ്ങിയിട്ടുള്ള പ്രധാന താരങ്ങൾ ഇന്നത്തെ മത്സരത്തിന് അവെയിലെബിൾ ആണ്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ള അവസാന 5 മത്സരങ്ങളിൽ ഒന്നിൽപോലും സിറ്റിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 3 മത്സരങ്ങൾ ലിവർപൂൾ വിജയിച്ചപ്പോൾ 2 എണ്ണം സമനില ആകുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ കളിയിൽ അല്പം മുൻതൂക്കം ലിവർപൂളിന് തന്നെയാണ് ഉള്ളത്. സിറ്റി-ലിവർപൂൾ പോരാട്ടം എന്നതിലുപരി ഈയൊരു മത്സരത്തെ ഗ്വാർഡിയോള-ക്ലോപ്പ് പോരാട്ടമായിട്ട് കൂടിയാവും കണക്കാക്കപ്പെടുക.

എന്തായാലും വിജയം മാത്രം ലക്ഷ്യം വെച്ച് ഇരുടീമുകളും കച്ചകെട്ടിയിറങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് കീഴടക്കിയിരുന്നു.

ക്രിസ്റ്റ്യൻ എറിക്സൺ, മർക്കോസ് റാഷ്ഫോർഡ് എന്നിവരായിരുന്നു യുണൈറ്റഡിനായി ഗോളുകൾ നേടിയത്.

Leave a comment