European Football Foot Ball qatar worldcup Top News transfer news

മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലെർമോ ഒച്ചോവ സീരി എ ക്ലബ് ആയ സലെർനിറ്റാനയുമായി കരാറില്‍ ഏര്‍പ്പെട്ടെക്കും

December 21, 2022

മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ ഗില്ലെർമോ ഒച്ചോവ സീരി എ ക്ലബ് ആയ സലെർനിറ്റാനയുമായി കരാറില്‍ ഏര്‍പ്പെട്ടെക്കും

ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ സെപെയ്ക്ക് പരിക്കേറ്റതിനാൽ മെക്സിക്കൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ ഈ  സീസണിന്റെ അവസാനം വരെയുള്ള ഒരു കരാറില്‍ ഇറ്റാലിയന്‍ സീരി എ ക്ലബ് ആയ സലെർനിറ്റാന സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നു.CF അമേരിക്കയിൽ മെക്സിക്കന്‍ താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവുന്നതിന്റെ വക്കില്‍ ആണ്.

How elite goalie Memo Ochoa became Mexico's World cup hero - Los Angeles  Times

അതിനാല്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ ആണ് താരം  സലെർനിറ്റാനയിലേക്ക് വരുന്നത്.നാളെ താരം ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയേക്കും.അതോടെ അദ്ദേഹം  ജനുവരി നാലിന്‌ എസി മിലാനെതിരെ തന്‍റെ സീരി എ അരഞ്ഞേറ്റം പൂര്‍ത്തിയാക്കും.ഗോള്‍ കീപ്പര്‍ ആയ മൈക്ക് മൈഗ്നന് പരിക്കേറ്റതിനാല്‍ എസി മിലാനും നേരിയ സമ്മര്‍ദത്തില്‍ ആണ്.അറ്റ്ലാന്‍റ്റ താരമായ മാർക്കോ സ്പോർട്ടിയല്ലോയെ വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൈന്‍ ചെയ്യാനുള്ള നീക്കം മിലാന്‍ കാര്യമായി പരിഗണിക്കുന്നുണ്ട്.

Leave a comment